രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് മണിപ്പൂരിലെത്തും: ദ്വിദിന സന്ദർശനം കണക്കിലെടുത്ത് സംസ്ഥാനത്ത് കർശന സുരക്ഷ

രാഷ്ട്രപതിയുടെ സന്ദർശനം കണക്കിലെടുത്ത് സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി.
ദ്രൗപതി മുർമു
Source: X
Published on
Updated on

ഇംഫാൽ: ദ്വിദിന സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് മണിപ്പൂരില്‍ എത്തും. രണ്ടു ദിവസം സംസ്ഥാനത്ത് തുടരുന്ന രാഷ്ട്രപതി, ഇംഫാലിലെ പോളോ എക്സിബിഷനിലും, 86ാമത് നുപി ലാല്‍ ദിനാചരണ പരിപാടികളിലും പങ്കെടുക്കും. രാഷ്ട്രപതിയായി സ്ഥാനമേറ്റതിനുശേഷമുള്ള ദ്രൗപദി മുർമുവിന്‍റെ ആദ്യ മണിപ്പൂർ സന്ദർശനമാണിത്.

ദ്രൗപതി മുർമു
വ്യാജ മയക്കുമരുന്ന് കേസ് മധ്യപ്രദേശ് ഹൈക്കോടതിയിൽ പൊളിഞ്ഞു; കെട്ടിച്ചമച്ചത് മൽഹാർഗഡ് പൊലീസ്

രാഷ്ട്രപതിയുടെ സന്ദർശനം കണക്കിലെടുത്ത് സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. ന​ഗരത്തിലുടനീളം സ്വീകരണത്തിനായി ബാനറുകളും ഹോർഡിങ്ങുകളും ഒരുക്കിയിട്ടുണ്ട്. ഇംഫാൽ എയർപോർട്ട് റോഡിൽ സൗന്ദര്യവത്കരണ പ്രവൃത്തികളും നടന്നുവരികയാണ്. കലാപത്തെ തുടർന്ന് മുഖ്യമന്ത്രി ബിരേന്‍ സിംഗ് രാജിവെച്ചതോടെ, ഫെബ്രുവരി 13 മുതൽ മണിപ്പൂർ രാഷ്ട്രപതി ഭരണത്തിലാണ്.

ദ്രൗപതി മുർമു
എസ്ഐആറിൽ കലങ്ങിമറിഞ്ഞ് ലോക്‌സഭ: നുണകൾ പ്രചരിപ്പിക്കുന്നുവെന്ന് അമിത് ഷാ, ചർച്ചയ്ക്ക് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

2023 മെയ് മാസത്തിൽ സംസ്ഥാനത്ത് വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിനുശേഷം സംസ്ഥാനത്തെ രണ്ടാമത്തെ ഹൈപ്രൊഫൈൽ സന്ദർശനമാണിത്. സെപ്റ്റംബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂർ സന്ദർശിച്ച് വിവിധ വികസന പദ്ധതികള്‍ക്ക് തറക്കല്ലിട്ടിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com