

ഡൽഹി: കോൺഗ്രസ് നേതാക്കളുടെ സമൂഹ മാധ്യമ പോസ്റ്റുകൾ നീക്കുന്ന നടപടിയിൽ മെറ്റയ്ക്ക് എതിരെ പ്രതിഷേധം കടുപ്പിച്ച് യൂത്ത് കോൺഗ്രസ്. ഡൽഹി ഐടിഒ ഫൂട്ട് ഓവർ ബ്രിഡ്ജിൽ മെറ്റ സിഇഒ മാർക്ക് സക്കർബർഗിന് എതിരെ കോൺഗ്രസ് പ്രവർത്തകർ ബാനർ സ്ഥാപിച്ചു. മാർക്ക് ബിജെപി ബർഗ്, മെറ്റ ബിജെപി കാ ബേട്ട എന്ന മുദ്രാവാക്യമെഴുതിയ ബാനറാണ് സ്ഥാപിച്ചത്. പിന്നാലെ ബാനർ അധികൃതർ നീക്കി. കമ്പനിയുടെ നയങ്ങളോടുള്ള സംഘടനയുടെ എതിർപ്പ് പ്രകടിപ്പിക്കുന്നതിനാണ് ഈ പ്രതിഷേധം സംഘടിപ്പിച്ചത്.