"കുട്ടികള്‍ ഉദ്യാനത്തിലെ പൂമൊട്ടുകള്‍ പോലെയാണ്..." ഇന്ന് ശിശുദിനം; ചാച്ചാജിയുടെ സ്മരണയിൽ രാജ്യം

കുട്ടികളെ ഏറെ സ്നേഹിച്ച ജവഹര്‍ലാല്‍ നെഹ്റുവിന്റെ 136ാം ജന്മവാര്‍ഷികദിനമാണ് ഇന്ന്
"കുട്ടികള്‍ ഉദ്യാനത്തിലെ പൂമൊട്ടുകള്‍ പോലെയാണ്..." ഇന്ന് ശിശുദിനം; ചാച്ചാജിയുടെ സ്മരണയിൽ രാജ്യം
Published on

ഇന്ന് നവംബര്‍ 14 ശിശുദിനം. ശിശുദിനം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമ്മുക്ക് ആദ്യം ഓര്‍മ വരുന്നത് റോസാപ്പൂ അണിഞ്ഞ ജവഹർലാൽ നെഹ്രുവിന്‍റെ ചിത്രമാണ്. കുഞ്ഞുങ്ങളെ ജീവനുതുല്യം സ്‌നേഹിച്ച നമ്മുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനമായ നവംബർ പതിനാലിനാണ് ഇന്ത്യയിൽ ശിശു ദിനം ആഘോഷിക്കുന്നത്. കുട്ടികളെ ഏറെ സ്നേഹിച്ച ജവഹര്‍ലാല്‍ നെഹ്റുവിന്റെ 136ാം ജന്മവാര്‍ഷികദിനമാണ് ഇന്ന്.

1889 നവംബർ 14നാണ് അദ്ദേഹം ജനിച്ചത്. ചാച്ചാജി എന്ന് കുട്ടികള്‍ വിളിക്കുന്ന അദ്ദേഹത്തിന്‍റെ ഓര്‍മയ്ക്കായാണ് എല്ലാ വര്‍ഷവും നവംബർ 14ന് ശിശുദിനമായി ആഘോഷിക്കുന്നത്. 1964ല്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ മരണത്തിന് ശേഷമാണ് പാര്‍ലമെന്റ് അദ്ദേഹത്തിന്റെ ജന്മദിന ദിവസമായ നവംബര്‍ 14 ശിശുദിനമായി പ്രഖ്യാപിച്ച് പ്രമേയം പാസാക്കിയത്.

"കുട്ടികള്‍ ഉദ്യാനത്തിലെ പൂമൊട്ടുകള്‍ പോലെയാണ്..." ഇന്ന് ശിശുദിനം; ചാച്ചാജിയുടെ സ്മരണയിൽ രാജ്യം
സർവകലാശാലകളിൽ നിന്നും സീനിയർ പ്രൊഫസർ തസ്തിക ഒഴിവാക്കും; തീരുമാനം സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത്

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മരണത്തിന് മുമ്പ്, നവംബര്‍ 20ന് ആയിരുന്നു ഇന്ത്യ ശിശുദിനം ആചരിച്ചിരുന്നത്. ഐക്യരാഷ്ട്രസഭ ലോക ശിശുദിനമായി ആചരിച്ച ദിവസമായിരുന്നു അത്. എന്നാല്‍ അദ്ദേഹത്തിന്റെ മരണ ശേഷം ജന്മദിനം ശിശുദിനമായി ആചരിക്കുകയായിരുന്നു. കുട്ടികളുടെ അവകാശങ്ങള്‍, പരിചരണം, വിദ്യാഭ്യാസം എന്നിവയെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതിനാണ് ഇന്ത്യയില്‍ കുട്ടികളുടെ ദിനം ആഘോഷിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com