പൂനെയിൽ ട്രക്ക് വാഹനങ്ങളിലേക്ക് ഇടിച്ചു കയറി അപകടം; 8 പേർക്ക് ദാരുണാന്ത്യം

15 ലേറെ പേർക്ക് പരിക്കേറ്റു
 പൂനെയിൽ ട്രക്ക് വാഹനങ്ങളിലേക്ക് ഇടിച്ചു കയറി അപകടം; 8 പേർക്ക് ദാരുണാന്ത്യം
Source: ANI
Published on

പൂനെ: പൂനെയിൽ ട്രക്ക് ആറു വാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തിൽ 8 മരണം. 15 ലേറെ പേർക്ക് പരിക്കേറ്റു. പൂനെയിലെ നവലെ പാലത്തിന് സമീപമാണ് അപകടം നടന്നത്. അപകടത്തിൽ രണ്ട് ട്രക്കുകൾക്കിടയിൽ പെട്ട കാർ പൂർണമായും തകരുകയും കൂട്ടിയിടിച്ച ട്രക്കുകളിൽ ഒന്നിന് തീപിടിക്കുകയും ചെയ്തിരുന്നു. ബെംഗളൂരു- മുംബൈ ദേശീയപാതയിൽ ഗുഡ്സ് ട്രക്കിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നാണ് സൂചന.

അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം പൂർണമായും സ്തംഭിക്കുകയും വൻ ഗതാഗതക്കുരുക്ക് ഉണ്ടാവുകയും ചെയ്തു.അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

 പൂനെയിൽ ട്രക്ക് വാഹനങ്ങളിലേക്ക് ഇടിച്ചു കയറി അപകടം; 8 പേർക്ക് ദാരുണാന്ത്യം
'സ്ഥിതി അതിഗുരുതരം, മാസ്കുകളും അപര്യാപ്തം'; ഡൽഹിയിലെ വിഷവായു പ്രശ്നത്തിൽ സുപ്രീം കോടതി

Related Stories

No stories found.
News Malayalam 24x7
newsmalayalam.com