ആസിഡ് അറ്റാക്ക്Image: News Malayalam 24x7
NATIONAL
ഡൽഹിയിൽ വിദ്യാർഥിനിക്ക് നേരെ ഉണ്ടായ ആസിഡ് ആക്രമണത്തിൽ ട്വിസ്റ്റ്; വിദ്യാർഥിനിയുടെ പിതാവ് അക്രമിയുടെ ഭാര്യയെ ബലാത്സംഗം ചെയ്തതായി ആരോപണം
വിദ്യാർഥിനിയുടെ പിതാവ് ബലാത്സംഗം ചെയ്തതായി ആരോപിച്ച് അക്രമിയുടെ ഭാര്യ രംഗത്തെത്തി
ഡൽഹി: ഡൽഹിയിൽ വിദ്യാർഥിനിക്ക് നേരെ ഉണ്ടായ ആസിഡ് ആക്രമണത്തിൽ വൻ വഴിത്തിരിവ്. വിദ്യാർഥിനിയുടെ പിതാവ് ബലാത്സംഗം ചെയ്തതായി ആരോപിച്ച് അക്രമിയുടെ ഭാര്യ രംഗത്തെത്തി. ഇതിൻ്റെ പ്രതികാരമായാണ് ആസിഡ് ആക്രമണം നടത്തിയെതെന്നും മുഖ്യപ്രതി ജിതേന്ദറിൻ്റെ ഭാര്യ .ഒരു ഹിന്ദി മാധ്യമത്തോടായിരുന്നു ഇവരുടെ വെളിപ്പെടുത്തൽ.കേസിലെ മൂന്ന് പ്രതികളും നിലവിൽ ഒളിവിലാണ്.
എന്നാൽ ജിതേന്ദർ ഏതാനും നാളുകളായി പിന്തുടർന്ന് ശല്യം ചെയ്യുകയാണെന്നായിരുന്നു പെൺകുട്ടി നൽകിയിരുന്ന മൊഴി.ഒരു മാസം മുമ്പ് ഇത് സംബന്ധിച്ച് ജിതേന്ദറും പെൺകുട്ടിയുമായി വഴക്കുണ്ടായതായും പെൺകുട്ടി പറഞ്ഞിരുന്നു.
ആസിഡ് ആക്രമണത്തിൽ ദേശീയ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. പൊലീസ് കമ്മിഷണറോട് റിപ്പോർട്ടും തേടിയിട്ടുണ്ട്.
