പഞ്ചാബ്: മൊഹാലി ഓക്സിജൻ പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
മൊഹാലി ഓക്സിജൻ പ്ലാൻ്റ് ഫേസ്-9 ലെ ഇൻഡസ്ട്രിയൽ ഏരിയ യൂണിറ്റിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തിന് പിന്നാലെ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ഉൾപ്പെടെ, പൊലീസിലെയും സിവിൽ അഡ്മിനിസ്ട്രേഷനിലെയും മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
പരിക്കേറ്റവരെ മൊഹാലിയിലെ സിവിൽ ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് പേരുടെയും പരിക്ക് ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. പൊട്ടിത്തെറി എങ്ങനെ സംഭവിച്ചു എന്നതിൽ അന്വേഷണം പുരോഗമിക്കുകയാണ്.