പാർലമെൻ്റിൽ കേന്ദ്ര ബജറ്റിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം

ബജറ്റ് വലിയ രാഷ്ട്രീയ പ്രശ്നമായി ഉയർത്തിക്കാട്ടാനാണ് പ്രതിപക്ഷ എംപിമാരുടെ തീരുമാനം.
Union Budget 2026
Published on
Updated on

ഡൽഹി: പാർലമെൻ്റിൽ കേന്ദ്ര ബജറ്റിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം. ഇന്ന് സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം സംഘടിപ്പിക്കാനാണ് പ്രതിപക്ഷ എംപിമാരുടെ നീക്കം. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് ലോക്‌സഭയിൽ ബജറ്റിനെ കുറിച്ച് മറുപടി പറയുമെന്നാണ് വിവരം.

കോൺഗ്രസ് എംപിമാരും ഇടതു എംപിമാരും പ്രതിഷേധിക്കുമെന്നാണ് സൂചന. കേരളത്തിൽ അടക്കം തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബജറ്റിലെ കേന്ദ്ര അവഗണന ചൂണ്ടിക്കാട്ടി പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. ബജറ്റ് വലിയ രാഷ്ട്രീയ പ്രശ്നമായി ഉയർത്തിക്കാട്ടാനാണ് തീരുമാനം.

Union Budget 2026
"കോണ്‍ഫിഡൻ്റ് ഗ്രൂപ്പ് മുന്നോട്ട് പോകും, നിലവിലെ അന്വേഷണത്തില്‍ തൃപ്തിയുണ്ട്"; പ്രതികരണവുമായി റോയിയുടെ കുടുംബം

ഇന്ന് പാർലമെൻ്റ് ചേരുമ്പോൾ സഭയിൽ പ്രതിഷേധിക്കണം എന്നാണ് കേരളത്തിൽ നിന്നുള്ള എംപിമാരുടെ തീരുമാനം. അയൽസംസ്ഥാനമായ തമിഴ്നാടിന് വരെ അതിവേഗ റെയിൽവേ അനുവദിച്ചപ്പോഴും കേരളത്തെ അവഗണിച്ചതിനെതിരെ പ്രതിഷേധം ശക്തമാണ്.

അതേസമയം, എൻഡിഎ സർക്കാർ അവതരിപ്പിച്ച ബജറ്റിൻ്റെ യഥാർത്ഥ വശങ്ങൾ ജനങ്ങളിൽ എത്തിക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്നലെ ചേർന്ന ബിജെപി ദേശീയ വക്താക്കളുമായി നടത്തിയ ചർച്ചയിൽ ആവശ്യപ്പെട്ടു. കേരളത്തിൽ നിന്നുള്ള ബിജെപി നേതാവായ അനിൽ ആൻ്റണിയും ഈ യോഗത്തിൽ പങ്കെടുത്തിരുന്നു. ബജറ്റ് ജനങ്ങളിലേക്ക് എത്തിക്കാനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് അനിൽ ആൻ്റണിയും വ്യക്തമാക്കിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com