നിർമാണത്തിലിരുന്ന പാലം തകർന്ന് വീണ് ആറ് പേർക്ക് ദാരുണാന്ത്യം; അപകടം ഉത്തർപ്രദേശിലെ ഹാമിർപുരിൽ

പാലത്തിന് അടിയിൽ ഉറങ്ങിക്കിടന്നവരുടെ ദേഹത്തേക്ക് പാലം തകർന്ന് വീഴുകയായിരുന്നു.
Construction Bridge Collapses In UP During Storm
നിർമാണത്തിലിരുന്ന പാലം തകർന്ന് വീണ് ആറ് പേർക്ക് ദാരുണാന്ത്യം
Published on
Updated on

ഹാമിർപുർ: ഉത്തർപ്രദേശിലെ ഹാമിർപുരിന് സമീപം ബേത്വ നദിക്ക് കുറുകെ നിർമാണത്തിലിരുന്ന പാലം തകർന്ന് വീണ് ആറ് തൊഴിലാളികൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ലോകേന്ദ്ര (22), കുൽദീപ് നിഷാദ് (19), സാവന്ത് യാദവ് (28), സഭാജിത് (30), പുഷ്പേന്ദ്ര സിങ് ചൗഹാൻ (34), രാജേഷ് പാൽ (42) എന്നി തൊഴിലാളികളാണ് മരിച്ചത്.

ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് അപകടം ഉണ്ടായത്. പുലർച്ചെ മുതൽ പ്രദേശത്ത് ശക്തമായ കാറ്റും മഴയുമാണ് അനുഭവപ്പെട്ടത്. കാറ്റിൽ പാലം തകർന്ന് വീഴുകയായിരുന്നു. പാലത്തിന് അടിയിൽ ഉറങ്ങി കിടന്നവരാണ് അപകടത്തിൽപ്പെട്ടത്.

Construction Bridge Collapses In UP During Storm
കക്ക വാരുന്നതിനിടെ കർണാടകയിൽ ഒരു കുടുംബത്തിലെ 10 പേർ മുങ്ങി മരിച്ചു

അവശിഷ്ടങ്ങൾക്ക് ഇടയിൽ കുടുങ്ങിയാണ് ഇവർക്ക് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ട്. കുരാരയിലെ മോർകന്ദർ പർസാനി മുതൽ നൈതി ഗ്രാമം വരെ നീളുന്നതാണ് ഈ പാലം. അപകടത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

Construction Bridge Collapses In UP During Storm
ഹെലികോപ്റ്റർ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് 3 സൈനിക ഉദ്യോഗസ്ഥർ; പിന്നാലെ സെൽഫിയെടുത്ത് മേജർ ജനറൽ
News Malayalam 24x7
newsmalayalam.com