യു.പി എംഎല്‍സി തെരഞ്ഞെടുപ്പ്; ഇക്കുറിയും വാരണാസിയും ആഗ്രയും പിടിക്കാനായില്ല; ബിജെപിക്ക് തിരിച്ചടി

യുപിയിലെ 11 നിയമസഭാ കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നിലവിൽ നാല് മണ്ഡലങ്ങളിലാണ് ബിജെപി വിജയിച്ചത്.
യു.പി എംഎല്‍സി തെരഞ്ഞെടുപ്പ്; ഇക്കുറിയും വാരണാസിയും ആഗ്രയും പിടിക്കാനായില്ല; ബിജെപിക്ക് തിരിച്ചടി
Published on: 
Updated on: 

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വാരണാസി സീറ്റില്‍ ബിജെപി പരാജയപ്പെട്ടു. ആഗ്രയിലെ അധ്യാപക മണ്ഡലത്തിലും എസ് പിയാണ് വിജയിച്ചത്. യുപിയിലെ 11 നിയമസഭാ കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നിലവിൽ നാല് മണ്ഡലങ്ങളിലാണ് ബിജെപി വിജയിച്ചത്. രണ്ട് മണ്ഡലങ്ങളില്‍ സമാജ്‌വാദി പാര്‍ട്ടിയും വിജയിച്ചു. വോട്ടെണ്ണൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

യു.പി എംഎല്‍സി തെരഞ്ഞെടുപ്പ്; ഇക്കുറിയും വാരണാസിയും ആഗ്രയും പിടിക്കാനായില്ല; ബിജെപിക്ക് തിരിച്ചടി
തമിഴ്‌നാട്ടിൽ ഓട്ടോ ചാർജ് കൂട്ടി; മിനിമം നിരക്ക് 50 രൂപ; രാത്രിയാത്രയ്ക്ക് ഒന്നര ഇരട്ടി

മീററ്റിലെ സഹാറന്‍പൂരില്‍ ബിജെപിയുടെ നിലവിലെ എംഎല്‍സി ദിനേഷ് ഗോയല്‍ എസ്.പി സ്ഥാനാര്‍ഥി പ്രമോദ് സിംഗ് ഭാട്ടിയയെ പരാജയപ്പെടുത്തി. 12,855 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. മീററ്റ് അധ്യാപകരുടെ മണ്ഡലത്തില്‍ ബിജെപിയുടെ ശ്രീചന്ദ് ശര്‍മ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥി നിതിന്‍ തോമറിനെ 13,241 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി.

ബറേലി-മൊറാദാബാദ് മണ്ഡലം ബിജെപിയുടെ ഹരി സിംഗ് ദില്ലോണ്‍ സീറ്റ് നിലനിര്‍ത്തി. എസ്.പി സ്ഥാനാര്‍ഥി ഹാജി മുഹമ്മദ് ഡാനിഷ് അക്തറിനെ പരാജയപ്പെടുത്തിയാണ് സീറ്റ് നിലനിര്‍ത്തിയത്.

ലഖ്‌നൗ അധ്യാപക മണ്ഡലത്തില്‍ ബിജെപിയുടെ സിറ്റിങ് എംഎല്‍സി ഉമേഷ് ദ്വിവേദി വിജയിച്ചു. വാരണാസി മണ്ഡലത്തില്‍ സിറ്റിങ് എംഎല്‍സിയായ എസ്.പിയുടെ ലാല്‍ ബിഹാറി യാദവ് ബിജെപിയുടെ പ്രമോദ് മിശ്രയെ 4,900 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

ആഗ്ര അധ്യാപക മണ്ഡലത്തില്‍ എസ്.പി സ്ഥാനാര്‍ഥി ആകാശ് അഗര്‍വാള്‍ ബിജെപി സ്ഥാനാര്‍ഥി ഹരി കിഷോര്‍ തിവാരിയെ പരാജയപ്പെടുത്തി. ആകാശ് അഗര്‍വാള്‍ 2020ല്‍ ഇതേ മണ്ഡലത്തില്‍ സ്വതന്ത്രനായി നിന്ന് വിജയിച്ചിരുന്നു. ഇത്തവണ എസ്പിയുടെ പിന്തുണയില്‍ മത്സരിച്ച് മണ്ഡലം അഗര്‍വാള്‍ നിലനിര്‍ത്തി.

അതേസമയം ഗോരഖ്പൂര്‍-ഫൈസാബാദ് അധ്യാപക മണ്ഡലത്തില്‍ ബിജെപി നേരിയ മാര്‍ജിനില്‍ മുന്നിലാണ്. അഞ്ച് ബിരുദധാരികള്‍ക്കുള്ള മണ്ഡലങ്ങളിലേക്കും ആറ് അധ്യാപകര്‍ക്കുള്ള മണ്ഡലങ്ങളിലേക്കുമുള്ള എംഎല്‍സി തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 23നാണ് നടന്നത്. 152 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.

News Malayalam 24x7
newsmalayalam.com