ഡൽഹി: വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ നിരക്ക് പ്രഖ്യാപിച്ചു. ആർഎസി, വിഐപി, വെയിറ്റിങ് ലിസ്റ്റുകൾ ഉണ്ടാവില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 960 രൂപയാണ് വന്ദേ ഭാരതി ലെ(തേർഡ് എസി) ഏറ്റവും കുറഞ്ഞ നിരക്ക്. ഓരോ കിലോമീറ്റർ പിന്നിടുമ്പോൾ തേർഡ് എസി2.4 രൂപ നിരക്കിൽ വർധന ഉണ്ടാകും.
സെക്കൻ്റ് എസിക്ക് 1240 രൂപയും, ഫസ്റ്റ് എസിക്ക് 1520 രൂപയുമാണ് നിരക്ക്. ഇതിനെപുറമേ ടിക്കറ്റുകൾക്ക് ജിഎസ്‌ടി നിരക്കും അടയ്ക്കണം. സെക്കൻ്റ് എസിക്ക് കിലോ മീറ്ററിന് 3.1 രൂപയുടെയും, ഫസ്റ്റ് എസിക്ക് കിലോ മീറ്ററിന് 3.8 രൂപയുടേയും നിരക്ക് വർധന ഉണ്ടാകും.
യാത്രക്കാർക്ക് പുതപ്പ് കവറുകൾ ഉൾപ്പെടെ പൂർണമായും നവീകരിച്ച ബെഡ്‌റോൾ ലഭിക്കുമെന്ന് അധികൃതർ പറഞ്ഞു. സാധാരണ ട്രെയിനുകളെ അപേക്ഷിച്ച് മികച്ച നിലവാരമുള്ള ഒരു ആധുനിക ബെഡ്‌റോളായിരിക്കും ഇതെന്നും അധികൃതർ വ്യക്തമാക്കുന്നു.
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ യാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ നൽകുന്നതിനോടൊപ്പം പ്രാദേശിക ഭക്ഷണവിഭവങ്ങളും ലഭ്യമാക്കുന്ന തരത്തിലാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇന്ത്യൻ സംസ്കാരം പ്രദർശിപ്പിക്കുന്ന വിധത്തിലായിരിക്കും ഈ ട്രെയിൻ എന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് എൻിടിവി റിപ്പോർട്ട് ചെയ്തു.
വന്ദേ ഭാരത് സ്ലീപ്പ് ട്രെയിനിൽ 11 കോച്ചുകൾ 3 എസിയും 188 കോച്ചുകൾ 2 എസിയും 24 കോച്ചുകൾ 1 എസിയും ഉൾപ്പെടുന്നു. ആകെയുള്ള 823 ബെർത്തുകളിൽ 611 എണ്ണം 3 എസിയിലും 188 എണ്ണം 2 എസിയിലും 24 എണ്ണം 1 എസിയിലുമാണ്. മെച്ചപ്പെട്ട കുഷ്യനിങ് ഉള്ള ബെർത്തുകൾ, മികച്ച സസ്‌പെൻഷനിലൂടെയും ശബ്‌ദം കുറയ്ക്കുന്നതിലൂടെയും ലഭിക്കുന്ന മെച്ചപ്പെട്ട യാത്രാ സുഖം, എമർജൻസി ടോക്ക്-ബാക്ക് സിസ്റ്റം, ഉയർന്ന ശുചിത്വ നിലവാരം നിലനിർത്തുന്നതിനുള്ള സാങ്കേതികവിദ്യയും വന്ദേ ഭാരതിൽ ഉൾപ്പെടുത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.