സിപിഐ നേതാവ് സുരവരം സുധാകർ റെഡ്ഡി അന്തരിച്ചു; വിട പറഞ്ഞത് തെലങ്കാനയുടെ സമരവീര്യം

മികച്ച സാമൂഹ്യ- രാഷ്ട്രീയ പ്രവർത്തകനായ റെഡ്ഡി തൊഴിലാളികളുടേയും, പാർശ്വവൽക്കരിക്കപ്പെട്ടവരുടേയും അവകാശ സംരക്ഷണത്തിനായി അകമഴിഞ്ഞു പ്രവർത്തിച്ചു.
സുരവരം സുധാകർ റെഡ്ഡി
സുരവരം സുധാകർ റെഡ്ഡി Source; ഫയൽ ചിത്രം
Published on

മുതിർന്ന സിപിഐ നേതാവ് സുധാകർ റെഡ്ഡി അന്തരിച്ചു. 83 വയസായിരുന്നു. ഹൈദരാബാദിൽ ആശുപ്ത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ മുൻ നിരനേതാക്കളിൽ ഒരാളായിരുന്ന സുധാകർ റെഡ്ഡി 2012 മുതൽ 2019 വരെ സിപിഐ ദേശീയ ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു.

മഹ്ബൂബ്‌നഗർ ജില്ലയിൽ തെലങ്കാന സമരപോരാളിയായ സുരവരം വെങ്കിടരാമറെഡ്ഡിയുടെ മകനായി ജനിച്ച റെഡ്ഡി ചെറുപ്പം മുതലേ തന്റെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചിരുന്നു. കർണൂലിൽ ഒരു വിദ്യാർത്ഥി നേതാവായി ആരംഭിച്ച അദ്ദേഹത്തിന്റെ രാഷ്ട്രീയ യാത്ര, സിപിഐയിലെ നേതൃനിരവരെ വളർന്നു. എ.ഐ.വൈ.എഫ്. പ്രസിഡന്റ്, ജനറൽ സെക്രട്ടറി, സി.കെ. ചന്ദ്രപ്പൻ എഐവൈഎഫ് ജനറൽ സെക്രട്ടറിയായിരുന്ന കാലത്ത് സുധാകർ റെഡ്ഡി എഐഎസ്എഫ് ജനറൽ സെക്രട്ടറിയായിരുന്നു. പിന്നീട് സുധാകർറെഡ്ഡി എഐവൈഎഫ് പ്രസിഡന്റും സി കെ ചന്ദ്രപ്പൻ ജനറൽ സെക്രട്ടറിയുമായി ഒരേ കാലം പ്രവർത്തിച്ചിട്ടുണ്ട്.

സുരവരം സുധാകർ റെഡ്ഡി
ഉദയനിധി തമിഴ്നാട് മുഖ്യമന്ത്രിയോ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയോ ആകില്ല: അമിത് ഷാ

1968ൽ റെഡ്ഡി സിപിഐ ദേശീയ കൗൺസിൽ അംഗമായി. സിപിഐ ആന്ധ്ര സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചു. വിശാഖപട്ടണത്ത് ഉരുക്കുശാല സ്ഥാപിക്കാൻവേണ്ടിയുള്ള പ്രക്ഷോഭത്തിന്റെ മുൻനിരയിൽ പ്രവർത്തിച്ചു. എഴുവർഷത്തോളം ദേശീയ തലത്തിൽ അദ്ദേഹം പാർട്ടിയെ നയിച്ചു. 1998 ലും 2004 ലും നൽഗൊണ്ട നിയോജകമണ്ഡലത്തിൽ നിന്ന് രണ്ടുതവണ പാർലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. പന്ത്രണ്ടും പതിനാലും ലോക്സഭകളിലായിരുന്നു അദ്ദേഹം എംപിയായി സേവനമനുഷ്ടിച്ചത്.

തെലങ്കാനയിലും ഇന്ത്യയിലും ഇടതുപക്ഷ രാഷ്ട്രീയത്തിൽ സുരവരം സുധാകർ റെഡ്ഡിയുടെ സംഭാവനകൾ എടുത്തു പറയേണ്ടതാണ്. മികച്ച സാമൂഹ്യ- രാഷ്ട്രീയ പ്രവർത്തകനായ റെഡ്ഡി തൊഴിലാളികളുടേയും, പാർശ്വവൽക്കരിക്കപ്പെട്ടവരുടേയും അവകാശ സംരക്ഷണത്തിനായി അകമഴിഞ്ഞു പ്രവർത്തിച്ചു. സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ, മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവയ്ക്കായി പ്രവർത്തിച്ച റെഡ്ഡി തൊഴിൽ വകുപ്പിന്റെ പാർലമെൻ്ററി കമ്മിറ്റി അധ്യക്ഷനായും പ്രവർത്തിച്ചു.

വർക്കിങ് വിമൻസ് കൗൺസിൽ ദേശീയ സെക്രട്ടറിയും സിപിഐ ദേശീയ കൗൺസിൽ അംഗവുമായ ബി വി വിജയലക്ഷ്മിയാണ് ജീവിത പങ്കാളി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com