

ഡൽഹി: പ്രശസ്ത മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ മാർക്ക് ടുള്ളി (90) അന്തരിച്ചു. ഞായറാഴ്ച ഡൽഹിയിൽ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 22 വർഷക്കാലം ഡൽഹിയിൽ ബിബിസിയുടെ ബ്യൂറോ ചീഫായി സേവനം അനുഷ്ഠിച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി മാക്സ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
1935 ഒക്ടോബർ 24ന് കൊൽക്കത്തയിൽ ജനിച്ച ടുള്ളി, 'നോ ഫുൾ സ്റ്റോപ്‌സ് ഇൻ ഇന്ത്യ', 'ഇന്ത്യ ഇൻ സ്ലോ മോഷൻ', 'ദി ഹാർട്ട് ഓഫ് ഇന്ത്യ' എന്നിവയുൾപ്പെടെ ഇന്ത്യയെക്കുറിച്ച് നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.
ബിബിസി റേഡിയോ 4ലെ 'സംതിംഗ് അണ്ടർസ്റ്റുഡ്' എന്ന പരിപാടിയുടെ അവതാരകനും കൂടിയായിരുന്നു അദ്ദേഹം. 2002ൽ അദ്ദേഹത്തിന് ബ്രിട്ടീഷ് സർക്കാർ നൈറ്റ് പദവി സമ്മാനിച്ചു. 2005ൽ ഇന്ത്യൻ സർക്കാരിൽ നിന്ന് പത്മഭൂഷൺ ലഭിച്ചിരുന്നു.