സ്‌കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപമുള്ള മദ്യശാലകൾ അടച്ചുപൂട്ടും; സുപ്രധാന ഉത്തരവുമായി വിജയ്

രണ്ടാഴ്ചയ്ക്കുള്ളിൽ ഉത്തരവ് നടപ്പാക്കണമെന്നും വിജയ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
Joseph Vijay
Published on
Updated on

ചെന്നൈ: സംസ്ഥാനത്ത് സുപ്രധാന ഉത്തരവുമായി മുഖ്യമന്ത്രി സി. ജോസഫ് വിജയ്. സ്കൂളുകളിൽ നിന്നും ആരാധനാലയങ്ങളിൽ നിന്നും 500 മീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന 717 മദ്യശാലകൾ അടച്ചുപൂട്ടാൻ വിജയ് ഉത്തരവിട്ടു. രണ്ടാഴ്ചയ്ക്കുള്ളിൽ ഉത്തരവ് നടപ്പാക്കണമെന്നും ഉദ്യോഗസ്ഥർക്ക് വിജയ് നിർദേശം നൽകി.

ഈ 717 കടകളിൽ 276 എണ്ണം വിവിധ ആരാധനാലയങ്ങളിൽ നിന്ന് 500 മീറ്റർ പരിധിയിലും, 186 എണ്ണം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപവും, 255 എണ്ണം ബസ് ടെർമിനസുകൾക്ക് സമീപവുമാണെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തുടനീളം 4,765 മദ്യവിൽപ്പനശാലകളും പ്രവർത്തിക്കുന്നുണ്ട്.

Joseph Vijay
ആരാകും മുഖ്യൻ? ഡൽഹിയിൽ ഇന്ന് നിർണായക ചർച്ച, നാളെ തീരുമാനമെന്ന് കെ. മുരളീധരൻ

സംസ്ഥാന സർക്കാരിൻ്റെ കണക്കനുസരിച്ച്, തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപ്പറേഷൻ (ടാസ്‌മാക്) നിലവിൽ സംസ്ഥാനത്ത് 4,765 ചില്ലറ മദ്യവിൽപ്പനശാലകൾ നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. തമിഴ്‌നാടിനെ ലഹരിമുക്തമാക്കുമെന്ന് ടിവികെ പ്രകടന പത്രികയിൽ വാഗ്‌ദാനം ചെയ്തതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്.

News Malayalam 24x7
newsmalayalam.com