വിവാഹമോചനം വേണ്ടെന്ന് വിജയ്‌യുടെ ഭാര്യ സംഗീത; തീരുമാനം ചെങ്കൽപ്പേട്ട് കോടതിയെ അറിയിച്ചു

വിവാഹമോചന ഹർജി ചെങ്കൽപ്പേട്ടിലെ കുടുംബ കോടതി പരിഗണിച്ചപ്പോഴാണ് സംഗീത നിലപാട് അറിയിച്ചത്.
Vijay's wife Sangeeta does not want divorce
വിവാഹമോചനം വേണ്ടെന്ന് വിജയ്‌യുടെ ഭാര്യ സംഗീത
Published on
Updated on

ചെങ്കൽപ്പേട്ട്: തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്‌യുടെയും ഭാര്യ സംഗീത സ്വർണലിംഗത്തിൻ്റെയും വിവാഹമോചന ഹർജിയിൽ നിർണായക വഴിത്തിരിവ്. ഇരുവരുടെയും വിവാഹമോചന ഹർജി ഇന്ന് ചെങ്കൽപ്പേട്ട് കുടുംബകോടതിയാണ് പരിഗണിച്ചത്. ഹർജിയിൽ വാദം കേൾക്കുന്നതിനിടെ തനിക്ക് വിവാഹമോചനം വേണ്ടെന്ന തീരുമാനം സംഗീത കോടതിയെ അറിയിക്കുകയായിരുന്നു.

ഹർജി പിൻവലിക്കുകയാണെന്നും സംഗീത വ്യക്തമാക്കി. ലണ്ടനിൽ ആയതിനാൽ ഓൺലൈനിലൂടെയാണ് സംഗീത കോടതി നടപടികളുടെ ഭാഗമായത്. ജൂണ്‍ 15ന് കോടതി ഹർജി പരിഗണിച്ചെങ്കിലും ഇരുവിഭാഗവും ഹാജരാകാതിരുന്നതിനെ തുടർന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

Vijay's wife Sangeeta does not want divorce
'എൻടിഎ ഓഫീസിൽ നിന്ന് മൂന്ന് വിഷയ വിദഗ്ധർ വിവിധ മാർഗങ്ങളിലൂടെ ചോദ്യങ്ങൾ ചോർത്തി'; നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ചയെന്ന് സിബിഐ കുറ്റപത്രം

നിയമസഭ സമ്മേളനം നടക്കുന്നതിനാൽ വിജയ് ഇന്ന് കോടതി എത്തിയിരുന്നില്ല. സമ്മേളനത്തിൽ പങ്കെടുക്കേണ്ടതിനാൽ ഹാജരാകാൻ ആവില്ലെന്ന് വിജയ്‌യുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. 2025 ഡിസംബർ 23നാണ് സംഗീത വിജയ്‌ക്കെതിരെ ചെങ്കൽപ്പേട്ട് ജില്ലാ കോടതിയിൽ വിവാഹമോചന ഹർജി നൽകിയത്. പിന്നീട് കേസ് കുടുംബകോടതിയിലേക്ക് മാറ്റുകയും വാദം തുടരുകയുമായിരുന്നു.

Vijay's wife Sangeeta does not want divorce
വിദ്യാഭ്യാസ പ്രശ്നങ്ങൾക്ക് ഊന്നൽ; ജനങ്ങളെ കേൾക്കാൻ ക്യാ ബോൽത്തി പബ്ലിക് ക്യാമ്പയിനുമായി സിജെപി
News Malayalam 24x7
newsmalayalam.com