'ഒരു ജനാധിപത്യ രാജ്യം പൗരന്മാരോട് പ്രതികരിക്കേണ്ടത് ഇങ്ങനെയോ?' സിജെപി പ്രക്ഷോഭത്തിന് പിന്തുണയുമായി വിസ്മയ മോഹൻലാൽ

ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടി പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ചത്
'ഒരു ജനാധിപത്യ രാജ്യം പൗരന്മാരോട്   പ്രതികരിക്കേണ്ടത് ഇങ്ങനെയോ?' സിജെപി പ്രക്ഷോഭത്തിന് പിന്തുണയുമായി വിസ്മയ മോഹൻലാൽ
Published on
Updated on

കൊച്ചി: നീറ്റ് പരീക്ഷക്രമക്കേടുകളിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുക ഉൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ഡൽഹിയിൽ നടത്തുന്ന സമരത്തിന് പിന്തുണയുമായി നടി വിസ്മയ മോഹൻലാൽ. ഒരു ജനാധിപത്യ രാജ്യം സ്വന്തം പൗരന്മാരോട് ഇങ്ങനെയാണ് പ്രതികരിക്കേണ്ടതെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? എന്ന ചോദ്യം ഉന്നയിച്ച കുറിപ്പ് വിസ്മയ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവയ്ക്കുകയായിരുന്നു. 'വിൽ മേക് ഇറ്റ് എസ്കെ' എന്ന പേജിലെ പോസ്റ്റ് പങ്കുവച്ചാണ് വിസ്മയയുടെ ഐക്യദാര്‍ഢ്യം.

വിസ്മയ പങ്കുവച്ച പോസ്റ്റിന്റെ ഉള്ളടക്കം:

കണ്ണീർവാതകം. ലാത്തിച്ചാർജ്. പരിക്കേറ്റ വിദ്യാർത്ഥികൾ. റോഡ് ഉപരോധം. അടഞ്ഞുകിടക്കുന്ന മെട്രോ സ്റ്റേഷനുകൾ . നഗരത്തിലുടനീളം ശക്തമായ ബാരിക്കേഡുകൾ. ഇന്റർനെറ്റ് വിച്ഛേദിക്കൽ.

നിങ്ങൾക്ക് പ്രതിഷേധക്കാരോട് യോജിക്കേണ്ടതില്ല. അവരുടെ ആവശ്യങ്ങളെ പിന്തുണയ്ക്കേണ്ടതുമില്ല. അതിൽ ഉൾപ്പെട്ടിരിക്കുന്ന സംഘടനകളെ ഇഷ്ടപ്പെടേണ്ടതുപോലുമില്ല.

പകരം, ശബ്ദമുയർത്തുന്ന പൗരന്മാരോടുള്ള പ്രതികരണം ചർച്ചകൾക്ക് പകരമായി അമിതമായ ബലപ്രയോഗമാണെങ്കിൽ, നാം എങ്ങനെയുള്ളൊരു ജനാധിപത്യത്തിലേക്കാണ് മാറുന്നത് എന്ന് നാം ഓരോരുത്തരും ചിന്തിക്കേണ്ടതുണ്ട്.

വിസ്മയയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി
വിസ്മയയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി

കാരണം നാളെ, കേൾക്കപ്പെടണം എന്ന് ആഗ്രഹിക്കുന്നത് നിങ്ങളായേക്കാം. നിങ്ങളുടെ നഗരത്തിലോ, നിങ്ങളുടെ അയൽപക്കത്തോ, സ്വന്തം കുടുംബത്തിലോ ആകാം ഇത് സംഭവിക്കുക.

നിങ്ങളോടെല്ലാവരോടും എനിക്ക് ചോദിക്കാനുള്ള ലളിതമായ ചോദ്യമിതാണ്: സ്വന്തം പൗരന്മാരോട് ഒരു ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?

News Malayalam 24x7
newsmalayalam.com