ചെന്നൈ: തമിഴ്‌നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയ് വടചെന്നൈയിലെ പെരമ്പൂരിൽ മത്സരിക്കണം എന്ന് പ്രമേയം പാസാക്കി ടിവികെ നേതൃയോഗം. ടിവികെ തെരഞ്ഞെടുപ്പ് പ്രചാരണ മാനേജ്‌മെൻ്റ് സെക്രട്ടറി ആധവ് അർജുൻ പ്രമേയം അവതരിപ്പിച്ചു.
പ്രവർത്തകരുടെ അഭ്യർത്ഥന നേതൃത്വത്തെ അറിയിക്കുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി എൻ. ആനന്ദ് മാധ്യമങ്ങളോട് പറഞ്ഞു. വെളാച്ചേരി, വിരുഗമ്പാക്കം, തിരുച്ചിറപ്പള്ളി ഈസ്റ്റ് ഇതിലൊരു മണ്ഡലത്തിൽ നിന്ന് മത്സരിക്കും എന്നായിരുന്നു അഭ്യൂഹം.
വരാനിരിക്കുന്നത് വെറുമൊരു തെരഞ്ഞെടുപ്പല്ലെന്നും ജനാധിപത്യ യുദ്ധമാണെന്നും വിജയ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. തമിഴ്നാട്ടിലെ അഴിമതി സർക്കാറിന് അന്ത്യം കുറിക്കാൻ സമയമായി. സമ്മർദത്തിന് മുന്നിൽ തല കുനിക്കില്ല. തലകുനിക്കാനല്ല ഇവിടെ എത്തിയത്. ടിവികെയെ രാഷ്ട്രീയ കക്ഷികൾ വിലകുറച്ച് കാണുന്നുണ്ടെന്നും വിജയ് പറഞ്ഞു.
"മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ ബൂത്തുകളെ കള്ളവോട്ടിനുള്ള കേന്ദ്രമായാണ് കാണുന്നത്. ടിവികെ ജനാധിപത്യത്തെ സംരക്ഷിക്കുന്ന ഇടമായി അതിനെ കാണുന്നു.ഒ രു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കുമില്ല.നമ്മൾ വിജയിക്കും. ഓരോ ടിവികെ പ്രവര്‍ത്തകനെയും ജനം വിശ്വസിക്കണം," വിജയ് പറഞ്ഞു.