'ഞങ്ങൾ വെറും ആളെക്കൂട്ടാനുള്ള ഛോട്ടുമാരോ?': രാഹുൽ ഗാന്ധിക്കൊപ്പം നേഹ ബോറയ്ക്ക് അമിത പ്രാധാന്യം നൽകുന്നതിൽ എൻ.എസ്.യു.ഐയിൽ കടുത്ത അമർഷം; വാട്ട്സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി പ്രതിഷേധം

നേഹ ബോറ മികച്ചൊരു നേതാവായിരിക്കാം. എന്നാല്‍ ഞങ്ങൾ അധ്വാനിച്ചുണ്ടാക്കിയ ആൾക്കൂട്ടത്തിന് മുന്നിൽ വന്ന് അവർ കൈവീശിക്കാണിക്കുന്നത് അംഗീകരിക്കാനാവില്ല" എന്നിങ്ങനെ സംഘടനയ്ക്കുള്ളിൽ രൂക്ഷമായ സന്ദേശങ്ങളാണ് ഉയർന്നത്.
NSUI Leaders Revolt as Left Student Leader Neha Bora Gets Centerstage at Rahul Gandhi Protests
NSUI Leaders Revolt as Left Student Leader Neha Bora Gets Centerstage at Rahul Gandhi ProtestsNews Malayala 24x7
Published on: 
Updated on: 

ഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'ഇന്ത്യ' മുന്നണി നടത്തിയ പ്രതിഷേധങ്ങളിലും സംയുക്ത വാർത്താസമ്മേളനങ്ങളിലും ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയായ ഐസയുടെ ദേശീയ പ്രസിഡന്റ് നേഹ ബോറയ്ക്ക് കോൺഗ്രസ് നേതൃത്വം അമിത പ്രാധാന്യം നൽകുന്നതിനെതിരെ കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായ എൻ.എസ്.യു.ഐയിൽ കടുത്ത അതൃപ്തി പുകയുന്നു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വേദിയിൽ ഇടത് വിദ്യാർത്ഥി നേതാവിനെ മുൻനിരയിൽ നിർത്തിയതിലുള്ള കടുത്ത പ്രതിഷേധ സൂചകമായി, എൻ.എസ്.യു.ഐ ഇൻ-ചാർജ്ജ് കനയ്യ കുമാറും ദേശീയ പ്രസിഡന്റ് വിനോദ് ജാഖറും അടക്കമുള്ള മുതിർന്ന ഭാരവാഹികളുള്ള 'എൻ.എസ്.യു.ഐ ഡൽഹി കോർഡിനേഷൻ' എന്ന ഔദ്യോഗിക വാട്ട്സ്ആപ്പ് ഗ്രൂപ്പിന്റെ പേര് 'വി ദ ഛോട്ടു' എന്ന് ഭാരവാഹിയായ അഖിലേഷ് യാദവ് മാറ്റിയിടുകയായിരുന്നു.

കടകളിലും ഹോട്ടലുകളിലും എടുപ്പുപണികളും ചെറിയ ജോലികളും ചെയ്യുന്ന സഹായികളെ വിശേഷിപ്പിക്കാൻ ഉത്തരേന്ത്യയിൽ ഉപയോഗിക്കുന്ന വിളിപ്പേരാണ് 'ഛോട്ടു'. "ഞങ്ങൾ വെറും ആളെക്കൂട്ടാനുള്ള പണിക്കാർ മാത്രമാണോ? രാപ്പകൽ വിയർപ്പൊഴുക്കുന്ന എൻ.എസ്.യു.ഐയിലെ ഒരാൾക്ക് പോലും സ്വന്തം പാർട്ടിയുടെയോ പൊതുജനങ്ങളുടെയോ മുന്നിൽ ഒരു നേതാവായി വളരാൻ സാധിക്കുന്നില്ല,ഞങ്ങൾ എന്തിനാണ് അധ്വാനിക്കുന്നത്? നേഹ ബോറ മികച്ചൊരു നേതാവായിരിക്കാം. എന്നാല്‍ ഞങ്ങൾ അധ്വാനിച്ചുണ്ടാക്കിയ ആൾക്കൂട്ടത്തിന് മുന്നിൽ വന്ന് അവർ കൈവീശിക്കാണിക്കുന്നത് അംഗീകരിക്കാനാവില്ല" എന്നിങ്ങനെ സംഘടനയ്ക്കുള്ളിൽ രൂക്ഷമായ സന്ദേശങ്ങളാണ് ഉയർന്നത്.

NSUI Leaders Revolt as Left Student Leader Neha Bora Gets Centerstage at Rahul Gandhi Protests
സമരക്കടലായി ഡൽഹി; കേന്ദ്രത്തെ വിറപ്പിച്ച് പാറ്റകളുടെ ത്രിവർണ തരംഗം, അഭിജിത് ദീപ്കെ, നേഹ ബോറ ഉൾപ്പെടെയുള്ള നേതാക്കൾ കസ്റ്റഡിയിൽ

ഒക്ടോബർ 12-ന് സുപ്രീം കോടതിയിലേക്ക് നടന്ന ചരിത്രപരമായ മാർച്ചിൽ രാഹുൽ ഗാന്ധി തന്റെ ഇടത് തോളിൽ സഹോദരി പ്രിയങ്ക ഗാന്ധിയെയും വലത് തോളിൽ നേഹ ബോറയെയും ചേർത്തുപിടിച്ചായിരുന്നു മുൻനിരയിൽ നടന്നത്. തുടർന്ന് നേതാക്കൾ സഞ്ചരിച്ച ബസിലും പ്രചാരണ വാഹനത്തിന്റെ മുകളിലും നേഹ ബോറയ്ക്ക് പ്രത്യേക ഇരിപ്പിടം നൽകുകയും ചെയ്തു. ഇതിനുമുൻപ് നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ജന്തർമന്തറിൽ നടന്ന നിരാഹാര സമരത്തിന് ശേഷം രാഹുൽ ഗാന്ധിയോടൊപ്പം 10 ജൻപഥിൽ സംയുക്ത വാർത്താസമ്മേളനം നടത്തിയതും, ഒക്ടോബർ 13-ന് രാഹുലിന്റെ വസതിയിൽ വെച്ച് എംപിമാർക്കായി നടത്തിയ ചായസൽക്കാരത്തിലേക്ക് നേഹയെ പ്രത്യേകം ക്ഷണിച്ചതും കോൺഗ്രസ് വിദ്യാർത്ഥി പ്രവർത്തകരെ ചൊടിപ്പിച്ചു.

ദേശീയതലത്തിൽ കോൺഗ്രസും സി.പി.ഐ (എം.എൽ) ലിബറേഷനും 'ഇന്ത്യ' മുന്നണിയിൽ സഖ്യത്തിലാണെങ്കിലും, ഡൽഹി യൂണിവേഴ്സിറ്റിയിലും ജെ.എൻ.യുവിലും എൻ.എസ്.യു.ഐയും ഐസയും രാഷ്ട്രീയമായി രണ്ട് ചേരിയിലാണ്. സ്വന്തം സംഘടനയിലെ നേതാക്കളെ അവഗണിച്ച് ക്യാമ്പസുകളിൽ മുഖ്യ എതിരാളിയായ സംഘടനയുടെ പ്രസിഡന്റിനെ കോൺഗ്രസ് വേദിയിൽ മുഖ്യ പങ്കാളിയായതാണ് വിദ്യാര്‍ത്ഥി സംഘടനയിലെ പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. മൂന്ന് ദിവസത്തോളം വാട്സാപ്പ് ഗ്രൂപ്പിലെ പ്രതിഷേധം തുടർന്നതോടെ, പ്രശ്നം വഷളാകാതിരിക്കാൻ രാഹുൽ ഗാന്ധി തന്നെ നേരിട്ട് ഇടപെട്ട് കനയ്യ കുമാറിന്റെ സാന്നിധ്യത്തിൽ അതൃപ്തരായ എൻ.എസ്.യു.ഐ നേതാക്കളുമായി പ്രത്യേക കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം.

NSUI Leaders Revolt as Left Student Leader Neha Bora Gets Centerstage at Rahul Gandhi Protests
ഡൽഹി സമരത്തിൽ വൈറലായ നേഹ ബോറയുടെ 'വൺ പീസ്' ടീഷർട്ട്; ജെൻ-സി തലമുറയുടെ ആഗോള വിപ്ലവ പ്രതീകം

രാഹുൽ ഗാന്ധിയുടെ മുന്നിൽ ആരും ഈ വിഷയങ്ങൾ ഉന്നയിച്ചില്ലെന്നാണ് എൻഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. നേതാവിനോട് നേരിട്ട് പരാതിപ്പെടാതിരുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോൾ എൻഎസ്‌യുഐയുടെ ഒരു ഭാരവാഹി എന്‍ഡിടിവിയോട് വ്യക്തമാക്കിയത്. “പൊലീസിന്റെ ലാത്തിയടിയുടെയോ 'ഛോട്ടു' പരാമർശം ഉണ്ടാക്കിയ വേദനയുടെയോ കാര്യത്തിൽ, ഞങ്ങളുടെ നേതാവിനെ കണ്ട നിമിഷം എല്ലാ വേദനകളും മാറി. ഞങ്ങളുടെ നേതാവ് രാഹുൽ ഗാന്ധി കാണിച്ചുതന്ന പാതയിലൂടെ ഈ സർക്കാരിനും ആർഎസ്എസ്-ബിജെപി പ്രത്യയശാസ്ത്രത്തിനുമെതിരെ ഞങ്ങൾ പോരാട്ടം തുടരും. വിദ്യാർഥി പ്രസ്ഥാനത്തെ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യും.” എന്നാണ് പ്രതികരിച്ചത്.

രാഹുൽ ഗാന്ധിയുടെ മുന്നിൽ ആരും നേഹ ബോറയുടെ വിഷയം ഉന്നയിച്ചില്ലെങ്കിലും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ എൻഎസ്‌യുഐ ഭാരവാഹിയായ അഖിലേഷ് യാദവ് ആരംഭിച്ച പ്രചാരണത്തെ പ്രിയങ്ക ഗാന്ധി വാദ്ര അഭിനന്ദിച്ചതായും എൻഡിടിവി റിപ്പോർട്ട് ചെയ്തു. അഖിലേഷ് യാദവ് തന്നെ പിന്നീട് വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് പഴയതാക്കി മാറ്റിയിട്ടുണ്ട്. അതേ സമയം മൂന്ന് ദിവസത്തോളം ഗ്രൂപ്പിന്‍റെ പേര് 'വി ദ ഛോട്ടു' എന്ന പേരിലാണ് കിടന്നത്. നേഹ ബോറയുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ അതൃപ്തിയുണ്ടെന്ന ആരോപണം എൻഎസ്‌യുഐ പ്രസിഡന്റ് വിനോദ് ഝാക്കർ നിഷേധിച്ചു. ജനങ്ങളുടെ ആശങ്കകൾ ഉയർത്തുന്ന ഓരോ ശബ്ദത്തിനും ഇടം നൽകുന്ന വേദിയാണ് കോൺഗ്രസെന്ന് പാർട്ടിയുടെ മാധ്യമ വിഭാഗം മേധാവി പവൻ ഖേരയും വ്യക്തമാക്കി.

NSUI Leaders Revolt as Left Student Leader Neha Bora Gets Centerstage at Rahul Gandhi Protests
ഡല്‍ഹിയിലെ 'പാറ്റ വിപ്ലവം'
News Malayalam 24x7
newsmalayalam.com