'നിയമം പാലിക്കാം, വിമാന സർവീസുകൾ റദ്ദാക്കില്ല'; ഡിജിസിഎയ്ക്ക് ഉറപ്പു നൽകി ഇൻഡിഗോ

2026 ഫെബ്രുവരി 10 മുതൽ പുതിയ നിയമങ്ങൾ കർശനമായി പാലിക്കുമെന്നും കമ്പനി ഉറപ്പുനൽകി
 'നിയമം പാലിക്കാം, വിമാന സർവീസുകൾ റദ്ദാക്കില്ല'; ഡിജിസിഎയ്ക്ക് ഉറപ്പു നൽകി ഇൻഡിഗോ
Source: Social media
Published on
Updated on

പുതുക്കിയ ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ നിയമങ്ങൾ നടപ്പിലാക്കുമ്പോൾ വിമാന സർവീസുകൾ റദ്ദാക്കില്ലെന്ന് ഡിജിസിയെയെ അറിയിച്ച് ഇൻഡിഗോ. 2026 ഫെബ്രുവരി 10 മുതൽ പുതിയ നിയമങ്ങൾ കർശനമായി പാലിക്കുമെന്നും കമ്പനി ഉറപ്പുനൽകി.സർവീസുകൾ നടത്താൻ ആവശ്യമായതിനേക്കാൾ കൂടുതൽ പൈലറ്റുമാർ തങ്ങൾക്കുണ്ടെന്നും ഇൻഡിഗോ വ്യക്തമാക്കി.

നിലവിൽ 2,400 എയർബസ് ക്യാപ്റ്റൻമാരും 2,240 ഫസ്റ്റ് ഓഫീസർമാരും കമ്പനിക്കുണ്ടെന്നും ഇൻഡിഗോ അറിയിച്ചു. കഴിഞ്ഞ മാസം ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനെ തുടർന്ന് ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താത്തതിനാൽ വിമാനങ്ങൾ റദ്ദാക്കിയത് മൂലം യാത്രക്കാർ യാത്രക്കാർ കടുത്ത പ്രതിസന്ധി നേരിട്ടിരുന്നു.

 'നിയമം പാലിക്കാം, വിമാന സർവീസുകൾ റദ്ദാക്കില്ല'; ഡിജിസിഎയ്ക്ക് ഉറപ്പു നൽകി ഇൻഡിഗോ
ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് വര്‍ഷത്തില്‍ രണ്ട് തവണ സൗജന്യ പാചക വാതക സിലിണ്ടര്‍; 300 കോടി രൂപ നീക്കിവച്ച് ഡല്‍ഹി സര്‍ക്കാര്‍

വിമാന റദ്ദാക്കലുകളെത്തുടർന്ന് ഇൻഡിഗോയ്ക്ക് 22.20 കോടി രൂപ പിഴയും ചുമത്തിയിരുന്നു.തുടർന്ന്, ഇൻഡിഗോയുടെ നിരവധി റൂട്ടുകളും വെട്ടിക്കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രവർത്തനങ്ങൾ സുഗമമാണെന്ന് ഉറപ്പുവരുത്താൻ ഡിജിസിഎ നിർദേശം നൽകിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com