

പശ്ചിമ ബംഗാള്‍: പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു കൊന്നുവെന്ന് ആരോപിച്ച് പശ്ചിമ ബംഗാളില്‍ ഒരാളെ നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദിച്ചു കൊന്നു. ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസിലാണ് സംഭവം. ഇതോടെ പ്രദേശത്ത് സംഘര്‍ഷമുടലെടുത്തിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒരു ബിജെപി പ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സംഭവം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തേയും നിയോഗിച്ചിട്ടുണ്ട്. ശനിയാഴ്ച വൈകീട്ട് വീട്ടില്‍ നിന്നും പോയ കുട്ടിയെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സുഹൃത്തിന്റെ ജന്മദിനത്തിന് പാരിതോഷികം വാങ്ങാന്‍ പോയതായിരുന്നു പെണ്‍കുട്ടി. എന്നാല്‍, രാത്രി വൈകിയിട്ടും കുട്ടി വീട്ടില്‍ തിരിച്ചെത്തിയില്ല.
കുട്ടിയെ രാത്രി മുഴുവന്‍ അന്വേഷിച്ചതായി വീട്ടുകാര്‍ പറയുന്നു. നാല് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ പിടിച്ചു കൊണ്ടുപോയി എന്നാണ് ബന്ധുക്കളുടെ ആരോപണം. പരാതി നല്‍കിയിട്ടും പൊലീസ് കാര്യമായി ഇടപെട്ടില്ലെന്നും കുടുംബം ആരോപിക്കുന്നുണ്ട്.
ഞായറാഴ്ച രാവിലെ നാട്ടുകാര്‍ ചേര്‍ന്ന് സംശയിക്കപ്പെടുന്നവരില്‍ ഒരാളെ പിടികൂടുകയും, ഇയാള്‍ പെണ്‍കുട്ടിയുടെ മൃതദേഹം എവിടെയുണ്ടെന്ന് വെളിപ്പെടുത്തുകയും ചെയ്തതായി പറയപ്പെടുന്നു. വിവരത്തിന്റെ അടിസ്ഥാനത്തില്‍, സൂര്യപൂര്‍ ഹാട്ട് പ്രദേശത്തെ ഒരു കുളത്തിന് സമീപം ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയെന്നാണ് നാട്ടുകാര്‍ പറയുന്നത്.
മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ, നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് യുവാവിനെ മര്‍ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ പിന്നീട് ഹൃദയാഘാതം മൂലം മരിച്ചു. ആള്‍ക്കൂട്ട മര്‍ദനത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് പൊലീസും സ്ഥിരീകരിക്കുന്നുണ്ട്.
പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ പ്രദേശത്ത് സംഘര്‍ഷവും ഉടലെടുത്തു. രോഷാകുലരായ നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയും പൊലീസ് വാഹനങ്ങള്‍ ആക്രമിക്കുകയും ചെയ്തു. എല്ലാ പ്രതികളേയും ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാരുടെ ആവശ്യം. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്.
പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രാദേശിക ബി.ജെ.പി പ്രവര്‍ത്തകനായ ശാന്തനു മണ്ഡലിനെ കസ്റ്റഡിയിലെടുത്തതായും നാല് പേരെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയ ഉറപ്പിനെത്തുടര്‍ന്ന്, പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം പരിശോധനയ്ക്ക് അയക്കാന്‍ പ്രതിഷേധക്കാര്‍ അനുവദിച്ചു.