"നിങ്ങള്‍ നേരത്തേ നഗ്നരാണ്"; എഐ ഉച്ചകോടിയില്‍ വസ്ത്രമൂരി പ്രതിഷേധിച്ചതിനെതിരെ പ്രധാനമന്ത്രി

ആഗോള പരിപാടിയെ തങ്ങളുടെ വൃത്തികെട്ടതും നഗ്നവുമായ രാഷ്ട്രീയത്തിനായി കോണ്‍ഗ്രസ് ഉപയോഗിച്ചുവെന്നും മോദി
"നിങ്ങള്‍ നേരത്തേ നഗ്നരാണ്"; എഐ ഉച്ചകോടിയില്‍ വസ്ത്രമൂരി പ്രതിഷേധിച്ചതിനെതിരെ പ്രധാനമന്ത്രി
Image: ANI
Published on
Updated on

മീററ്റ്: എ.ഐ ഉച്ചകോടിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷര്‍ട്ടൂരി പ്രതിഷേധിച്ച സംഭവത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മീററ്റില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ആഗോള ഉച്ചകോടിയെ കോണ്‍ഗ്രസ് അവഹേളിക്കുകയാണെന്ന് പ്രധാനമന്ത്രി വിമര്‍ശിച്ചു. സാങ്കേതിക പുരോഗതിക്കും നവീകരണത്തിനും ഊന്നല്‍ നല്‍കുന്ന ദേശീയ പരിപാടിയുടെ മാന്യതയാണ് ഈ പ്രതിഷേധത്തിലൂടെ ലംഘിക്കപ്പെട്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

"നിങ്ങള്‍ നേരത്തേ നഗ്നരാണ്"; എഐ ഉച്ചകോടിയില്‍ വസ്ത്രമൂരി പ്രതിഷേധിച്ചതിനെതിരെ പ്രധാനമന്ത്രി
"ആഴമേറിയ ദുഃഖത്തിനിടയിലും വിട പറഞ്ഞത് മറ്റുള്ളവർക്ക് ജീവൻ നൽകി "; മൻ കീ ബാത്തിൽ ആലിൻ ഷെറിനെ പരാമർശിച്ച് മോദി

രാഷ്ട്രീയമായ വിയോജിപ്പുകളേക്കാള്‍ വ്യക്തിപരമായ ശത്രുതയാണ് പ്രതിപക്ഷ നേതാക്കളെ നയിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ വെറുക്കുന്നുവെന്ന് പറഞ്ഞ മോദി, തന്റെ കുഴി തോണ്ടാനാണ് അവര്‍ ആഗ്രഹിക്കുന്നത്. തന്റെ അമ്മയെ പോലും അപമാനിക്കാന്‍ അവര്‍ മടിക്കുന്നില്ല എന്ന് പറഞ്ഞു കൊണ്ടായിരുന്നു പ്രസംഗം.

മര്യാദകളോ, ദേശീയ താത്പര്യങ്ങളോ ബലികഴിച്ചാവരുത് രാഷ്ട്രീയ എതിര്‍പ്പുകള്‍ പ്രകടിപ്പിക്കേണ്ടത്. എഐ ആഗോള ഉച്ചകോടി ദേശീയ സംരഭമാണെന്നും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധപ്പെട്ടതല്ലെന്നും മോദി പറഞ്ഞു.

എഐ ഉച്ചകോടി ബിജെപിയുടെ പരിപാടിയല്ല, ഏതെങ്കിലും ബിജെപി നേതാക്കള്‍ അവിടെ ഉണ്ടായിരുന്നില്ല. രാജ്യത്തിനു വേണ്ടിയുള്ള ദേശീയ പരിപാടിയാണതെന്ന് കോണ്‍ഗ്രസ് ഓര്‍ക്കണം. ഒരു ആഗോള പരിപാടിയെ തങ്ങളുടെ വൃത്തികെട്ടതും നഗ്നവുമായ രാഷ്ട്രീയത്തിനായി കോണ്‍ഗ്രസ് ഉപയോഗിക്കുകയാണ്. കോണ്‍ഗ്രസ് ആദര്‍ശപരമായി എത്രത്തോളം പാപ്പരായെന്നും ദുര്‍ബലമായെന്നും കാണിക്കുന്നതാണിത്.

"നിങ്ങള്‍ നേരത്തേ തന്നെ നഗ്നരാണ്, പിന്നെന്താണ് വസ്ത്രങ്ങള്‍ അഴിച്ചു മാറ്റേണ്ട ആവശ്യം" എന്നും പ്രധാനമന്ത്രി പരിഹസിച്ച് ചോദിച്ചു. സ്വന്തം രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള തിരക്കിലാണ് കോണ്‍ഗ്രസ്. രാജ്യം കൈവരിക്കുന്ന വിജയത്തെ അംഗീകരിക്കാന്‍ ഇവിടെയുള്ള ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിയുന്നില്ല.

ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെയാണ് എഐ ഉച്ചകോടിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വസ്ത്രം ഊരി പ്രതിഷേധിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com