ഉപഭോക്താക്കൾക്ക് തിരിച്ചടി; പ്ലാറ്റ്‌ഫോം ഫീസ് വർധിപ്പിച്ച് സൊമാറ്റോ

ഓരോ ഓർഡറിനും 2.40 രൂപ കൂട്ടി
ഉപഭോക്താക്കൾക്ക് തിരിച്ചടി; പ്ലാറ്റ്‌ഫോം ഫീസ് വർധിപ്പിച്ച് സൊമാറ്റോ
Published on
Updated on

ഡൽഹി: പ്ലാറ്റ്‌ഫോം ഫീസ് വർധിപ്പിച്ച് ഓൺലൈൻ ഭക്ഷണ ഡെലിവറി ആപ്ലിക്കേഷനായ സൊമാറ്റോ. ഓരോ ഓർഡറിനും 2 രൂപ 40 പൈസ കൂട്ടിയത്. ഇതോടെ ജിഎസ്ടി ഒഴികെയുള്ള പ്ലാറ്റ്‌ഫോം ഫീസ് 12 രൂപ 50 പൈസയിൽ നിന്ന് 14 രൂപ 90 പൈസയായി.

പ്ലാറ്റ്‌ഫോം ഫീസ് വർധനയോടെ ഉപഭോക്താക്കൾ ഓരോ ഓർഡറിനും 19 ശതമാനം അധികം തുക നൽകേണ്ടി വരും. ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനക്ക് പിന്നാലെയാണ് ഫീസ് വർധനവിനുള്ള കമ്പനിയുടെ നീക്കം.

ഉപഭോക്താക്കൾക്ക് തിരിച്ചടി; പ്ലാറ്റ്‌ഫോം ഫീസ് വർധിപ്പിച്ച് സൊമാറ്റോ
പ്രീമിയം പെട്രോൾ വില കൂട്ടി കേന്ദ്രം
News Malayalam 24x7
newsmalayalam.com