

മുംബൈയിലെ ചെമ്പൂരിൽ സ്കൂൾ ബസിനു മുകളിലേക്ക് വലിയ മരം കടപുഴകി വീണ് ഒരു വിദ്യാർഥിക്ക് ദാരുണാന്ത്യം. പത്ത് പേർക്ക് പരിക്കേറ്റു. ചെമ്പൂരിലെ റോഡ് നമ്പർ 11 ലാണ് സംഭവം നടന്നത്, ആകെ 13 കുട്ടികളാണ് ബസിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ വിദ്യാർഥികളിൽ ചിലരെ ജെയിൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ചിലരുടെ നില ഗുരുതരമാണ്.
നാല് വിദ്യാർഥികൾ നിലവിൽ സെൻ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം, വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന ഒരു കുട്ടിയെ പുറത്തെടുക്കാൻ രക്ഷാപ്രവർത്തകർ മരം നീക്കിക്കൊണ്ടിരിക്കുകയാണ്.
റോഡരികിലെ മരങ്ങൾ വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട് ആവശ്യപ്പെട്ട് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന് (ബിഎംസി) പലതവണ കത്തെഴുതിയിരുന്നതായും, പ്രദേശത്ത് മുമ്പ് സമാനമായ ഒരു സംഭവം ഉണ്ടായിട്ടുള്ളതായും താമസക്കാർ ആരോപിച്ചു.നിരവധി മുന്നറിയിപ്പുകൾ നൽകിയിട്ടും നടപടിയൊന്നും സ്വീകരിച്ചില്ലെന്നും പ്രദേശവാസികൾ ആരോപിച്ചു.