ദുരന്തത്തിൽ പരുക്കേറ്റവർക്കാശ്വാസമായി രക്ത ദാന ക്യാംപ് സംഘടിപ്പിച്ച് തൃശൂർ ജില്ലയിലെ എൻസിസി കേഡറ്റുകൾ

ആദ്യമായി രക്തം ദാനം ചെയ്യാൻ തയ്യാറായവരടക്കം നൂറ് കണക്കിന് ആളുകളാണ് ക്യാംപിൽ പങ്കാളികളായത്
ദുരന്തത്തിൽ പരുക്കേറ്റവർക്കാശ്വാസമായി രക്ത ദാന ക്യാംപ് സംഘടിപ്പിച്ച്  തൃശൂർ ജില്ലയിലെ എൻസിസി കേഡറ്റുകൾ
Published on: 
Updated on: 

വയനാട്ടിലെ ദുരന്ത ബാധിതരെ സഹായിക്കുന്നതിനായി രക്ത ദാന ക്യാംപ് സംഘടിപ്പിച്ച് തൃശൂർ ജില്ലയിലെ എൻസിസി കേഡറ്റുകൾ. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി സഹകരിച്ച് നടത്തിയ രക്തദാന ക്യാംപ് വിദ്യാർത്ഥികളും പൊതുജനങ്ങളുടക്കം നിരവധിപ്പേരാണ് പങ്കാളികളായത്.

വയനാട് ദുരന്തത്തിൽ മുറിവേറ്റവർക്കും പരുക്കേറ്റവർക്കും ആശ്വാസമാവുകയാണ് ലക്ഷ്യം. ആദ്യമായി രക്തം ദാനം ചെയ്യാൻ തയ്യാറായവരടക്കം നൂറ് കണക്കിന് ആളുകളാണ് ക്യാംപിൽ പങ്കാളികളായത്.

എൻസിസി കേഡറ്റുകൾക്കും ഉദ്യോഗസ്ഥർക്കും പുറമെ വിവിധ കലാലയങ്ങളിലെ വിദ്യാർഥികളും ആർമി ഉദ്യോഗസ്ഥരും മുൻ ഉദ്യോഗസ്ഥരും നിരവധി പൊതുജനങ്ങളും ക്യാംപിലൂടെ രക്തം ദാനം ചെയ്തു.

തൃശ്യൂരിലെ ബ്ലഡ് ബാങ്കിൽ സൂക്ഷിക്കുന്ന രക്തം ഐഎംഎ മുഖേനയാവും വിവിധ ആശുപത്രികളിലേക്ക് എത്തിക്കുക. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി സഹകരിച്ചാണ് രക്ത ദാനം നടത്തിയത്. തൃശൂരിലെ ഏഴാം കേരള എൻസിസി ബറ്റാലിയനാണ് രക്തദാന ക്യാംപ് സംഘടിപ്പിച്ചത്.

News Malayalam 24x7
newsmalayalam.com