
എൻസിപിയിലെ മന്ത്രി മാറ്റവുമായി ബന്ധപ്പെട്ട് നേതാക്കൾ ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും. എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോയും തോമസ് കെ. തോമസ് എംഎൽഎയുമാണ് കൂടിക്കാഴ്ച നടത്തുക. മുഖ്യമന്ത്രി അനുകൂല നിലപാടെടുത്താൽ എ.കെ. ശശീന്ദ്രൻ മാറി തോമസ് കെ. തോമസ് മന്ത്രിസഭയിൽ എത്തും.
തോമസ് കെ. തോമസ് മന്ത്രി ആകുന്നതിൽ എൻസിപി ദേശീയ നേതൃത്വത്തിലുള്ള പിന്തുണയും നേതാക്കൾ മുഖ്യമന്ത്രിയെ ധരിപ്പിക്കുംതോമസ് കെ. തോമസ് മന്ത്രി ആകുന്നതിൽ എൻസിപി ദേശീയ നേതൃത്വത്തിലുള്ള പിന്തുണയും നേതാക്കൾ മുഖ്യമന്ത്രിയെ ധരിപ്പിക്കും. മന്ത്രിസ്ഥാനം മാറുന്നതിൽ അതൃപ്തിയുണ്ടെങ്കിലും മുഖ്യമന്ത്രി എടുക്കുന്ന നിലപാടിനെ എ.കെ. ശശീന്ദ്രൻ അംഗീകരിക്കാനാണ് സാധ്യത. നേരത്തെ ദേശീയ നേതൃത്വം എടുക്കുന്ന തീരുമാനത്തെ അംഗീകരിക്കുമെന്ന് എ.കെ. ശശീന്ദ്രൻ പറഞ്ഞിരുന്നു.
മന്ത്രി സ്ഥാനത്തെ ചൊല്ലി ദീർഘ നാളായി എൻസിപിയിൽ തർക്കം തുടരുന്നതിനിടെയാണ് പാർട്ടിയിൽ മന്ത്രിമാറ്റമുണ്ടാകുമെന്ന സൂചന വരുന്നത്. പാർട്ടി അധ്യക്ഷൻ ശരദ് പവാറുമായി നടന്ന ചർച്ചയിലാണ് തീരുമാനം. രണ്ടര വർഷം കഴിഞ്ഞാൽ എ.കെ.ശശീന്ദ്രൻ മന്ത്രിസ്ഥാനം ഒഴിയണമെന്ന് തോമസ് കെ. തോമസ് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രണ്ടര വർഷം കഴിഞ്ഞ് മന്ത്രിസ്ഥാനം ഒഴിയണമെന്ന മുൻധാരണ പാർട്ടിയിൽ ഇല്ലെന്നും, മന്ത്രി സ്ഥാനത്തു നിന്നു മാറ്റിയാൽ എംഎൽഎ സ്ഥാനം രാജി വെക്കുമെന്നുമായിരുന്നു ഈ ആവശ്യത്തോടുള്ള എ.കെ. ശശീന്ദ്രൻ്റെ പ്രതികരണം. ദേശീയ നേതൃത്വത്തിൽ നിന്ന് തീരുമാനമായതോടെയാണ് എ.കെ ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയുന്നത്.