അസ്ഹർ ജാതി അധിക്ഷേപം നടത്തിയിട്ടില്ല, വ്യാജ പരാതി നൽകി ഒരു ചെറുപ്പക്കാരന്റെ ജീവിതം തകർക്കുന്നു: സി.സി. മുകുന്ദൻ

രാഷ്ട്രീയ വിമർശനങ്ങൾ നടത്തിയാൽ ജാതി അധിക്ഷേപമാകില്ലെന്നും സി.സി. മുകുന്ദൻ പറഞ്ഞു
അസ്ഹർ ജാതി അധിക്ഷേപം നടത്തിയിട്ടില്ല, വ്യാജ പരാതി നൽകി ഒരു ചെറുപ്പക്കാരന്റെ ജീവിതം തകർക്കുന്നു: സി.സി. മുകുന്ദൻ
Published on
Updated on

തൃശൂർ: മുൻ പേഴ്സണൽ സ്റ്റാഫ് അംഗം അഹ്സറിനെ അറസ്റ്റ് ചെയതതിൽ പ്രതികരണവുമായി നാട്ടികയിലെ എൻഡിഎ സ്ഥാനാർഥി സി.സി. മുകുന്ദൻ. ഗീതാഗോപിക്കെതിരെ അസ്ഹർ മജീദ് ജാതി അധിക്ഷേപം നടത്തിയിട്ടില്ല. വ്യാജ പരാതി നൽകിയ ഒരു ചെറുപ്പക്കാരന്റെ ജീവിതം തകർക്കാൻ ശ്രമിക്കുകയാണെന്നും സി.സി. മുകുന്ദൻ പറഞ്ഞു.

രാഷ്ട്രീയ വിമർശനങ്ങൾ നടത്തിയാൽ ജാതി അധിക്ഷേപമാകില്ല. സിപിഐ നേതാക്കൾ ഇടപെട്ടാണ് വ്യാജ പരാതി നൽകിയതും കേസെടുപ്പിച്ചതും. സ്റ്റേഷൻ ജാമ്യം ലഭിക്കുമെന്ന് പറഞ്ഞ കേസിൽ ഇപ്പോൾ പൊലീസ് പറയുന്നത് റിമാൻഡ് ചെയ്യുമെന്നാണ്. ശക്തമായ പ്രതിഷേധം തുടരുമെന്നും സി.സി. മുകുന്ദനും ബിജെപി പ്രവർത്തകരും പറഞ്ഞു.

അഹ്സർ സാമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിക്കുന്നു എന്നായിരുന്നു നാട്ടികയിലെ എൽഡിഎഫ് സ്ഥാനാർഥി ഗീതാ ഗോപിയുടെ പരാതിയിൽ പറയുന്നത്. എന്നാൽ തനിക്കെതിരെയുള്ളത് വ്യാജ പരാതിയാണെന്നും തന്നെ ജയിലിൽ ആക്കാനാണ് ശ്രമിക്കുന്നുവെന്നുമാണ് അസ്ഹർ മജീദ് പറയുന്നത്. ഗീതാഗോപിയെ താൻ ജാതീയമായി അധിക്ഷേപിച്ചിട്ടില്ലന്നും അസ്ഹർ ന്യൂസ് മലയാളത്തോട് പറഞ്ഞിരുന്നു.

അസ്ഹർ ജാതി അധിക്ഷേപം നടത്തിയിട്ടില്ല, വ്യാജ പരാതി നൽകി ഒരു ചെറുപ്പക്കാരന്റെ ജീവിതം തകർക്കുന്നു: സി.സി. മുകുന്ദൻ
പേരാമ്പ്രയിലെ എൽഡിഎഫിൻ്റെ വിവാദ അനൗൺസ്മെൻ്റ്: ചട്ടലംഘനം കണ്ടെത്താൻ ആയില്ലെന്ന് ജില്ലാ കലക്ടർ

Related Stories

No stories found.
News Malayalam 24x7
newsmalayalam.com