ഗുളികയില്‍ നിന്ന് മൊട്ടുസൂചി ലഭിച്ചെന്ന പരാതി; വിശദമായ അന്വേഷണത്തിന് ആരോഗ്യവകുപ്പ്

ശ്വാസംമുട്ടലിന് നല്‍കിയ രണ്ട് ക്യാപ്സ്യൂളില്‍ നിന്നാണ് മൊട്ടു സൂചികള്‍ കണ്ടെത്തിയതെന്നാണ് പരാതി
ഗുളികയില്‍ നിന്ന് മൊട്ടുസൂചി ലഭിച്ചെന്ന പരാതി; വിശദമായ അന്വേഷണത്തിന് ആരോഗ്യവകുപ്പ്
Published on
Updated on

തിരുവനന്തപുരം വിതുര താലൂക്ക് ആശുപത്രിയില്‍ വിതരണം ചെയ്ത ഗുളികയില്‍ മൊട്ടുസൂചി കണ്ടെത്തിയെന്ന പരാതിയില്‍ വിശദമായ അന്വേഷണത്തിന് ആരോഗ്യവകുപ്പ്. വിതുര താലൂക്ക് ആശുപത്രിയില്‍ ശ്വാസംമുട്ടലിന് ചികിത്സ തേടിയ മീനാങ്കല്‍ സ്വദേശി വസന്തയാണ് പരാതി നല്‍കിയത്.

ശ്വാസംമുട്ടലിന് നല്‍കിയ രണ്ട് ക്യാപ്സ്യൂളില്‍ നിന്നാണ് മൊട്ടുസൂചികള്‍ കണ്ടെത്തിയതെന്ന് പൊലീസിനും ആരോഗ്യവകുപ്പിനും നല്‍കിയ പരാതിയില്‍ പറയുന്നു. ബുധനാഴ്ചയാണ് വസന്ത ആശുപത്രിയില്‍ നിന്ന് ഗുളികകള്‍ വാങ്ങിയത്. രണ്ടെണ്ണം കഴിച്ചു. അതിനു ശേഷം സംശയം തോന്നി പൊളിച്ചു നോക്കുമ്പോഴാണ് രണ്ട് ക്യാപ്സ്യൂളുകളില്‍ നിന്ന് മൊട്ടു സൂചി കണ്ടെത്തിയത്.

പരാതിയെ തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. നിലവില്‍ വസന്തയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല. ക്യാപ്സ്യൂളിന്റെ ഗുണമേന്മ സംബന്ധിച്ച് പ്രത്യക്ഷത്തില്‍ പ്രശ്നമില്ലെന്നും മൊട്ടുസൂചി പോലെയുള്ള ചെറിയ വസ്തു ക്യാപ്സ്യൂളിനുള്ളില്‍ എങ്ങനെ വന്നുവെന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കമ്പനിയില്‍ അന്വേഷണം നടത്താനും സാംപിളുകള്‍ ശേഖരിച്ച് അന്വേഷണം നടത്താനും പ്രത്യേക സംഘത്തെ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നിയോഗിച്ചു.

Related Stories

ഇറാന്‍ സമുദ്രാതിര്‍ത്തിയില്‍ എല്‍പിജി ടാങ്കറിനുനേരെ ആക്രമണം; 28 ഇന്ത്യൻ ജീവനക്കാരും സുരക്ഷിതരെന്ന് എംബസി
Actress Marina Michael against Pearly Mani
"ജനരോഷത്തിനു മുന്നിൽ സംഘ പരിവാറിന് പിടിച്ചുനിൽക്കാനാവില്ല: പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കേരളത്തിലും കേസെടുക്കുന്നു"
പേളി മാണി, സിബി മലയിലിന് ഒപ്പം ജോ
News Malayalam 24x7
newsmalayalam.com