നവജാത ശിശുവിൻ്റെ തുടയിൽ നിന്ന് സൂചി ലഭിച്ചു; പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് പരാതി

മുഖ്യമന്ത്രിക്ക് കുടുംബം പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ ആരോഗ്യ വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്
നവജാത ശിശുവിൻ്റെ തുടയിൽ നിന്ന് സൂചി ലഭിച്ചു; പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് പരാതി
Published on: 
Updated on: 


കണ്ണൂർ പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് പരാതി. ജനിച്ചയുടൻ വാക്സിനെടുത്ത കുഞ്ഞിൻ്റെ തുടയിൽ നിന്ന് ഇഞ്ചക്ഷൻ ചെയ്യാൻ ഉപയോഗിച്ച സൂചി കണ്ടെത്തി. സൂചി കണ്ടെത്തിയത് മറ്റൊരു ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ്.



ജനിച്ചയുടൻ വാക്സിനേഷൻ നടത്തിയപ്പോഴാണ് വീഴ്ചയെന്നാണ് കുടുംബം ആരോപിക്കുന്നത്. സൂചി പുറത്തെടുത്തത് കണ്ണൂർ പെരിങ്ങോത്തെ ശ്രീജു-രേവതി ദമ്പതികളുടെ മകളുടെ തുടയിൽ നിന്നാണ്. മുഖ്യമന്ത്രിക്ക് കുടുംബം പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ ആരോഗ്യ വകുപ്പും അന്വേഷണം ആരംഭിച്ചു.

News Malayalam 24x7
newsmalayalam.com