
2024 നീറ്റ് പരീക്ഷയിൽ ഗ്രേസ് മാർക്കിൽ ആരോപണമുയർന്നവരുടെ പരീക്ഷാഫലം റദ്ദാക്കുമെന്ന് സുപ്രീം കോടതിയെ അറിയിച്ച് കേന്ദ്രം. 1563 വിദ്യാർത്ഥികളുടെ ഫലമാണ് ഇതോടെ റദ്ദ് ചെയ്യുക. ഇവർക്ക് വീണ്ടും പരീക്ഷ എഴുതാനുള്ള സൗകര്യം ഉറപ്പുവരുത്തും.
നീറ്റ് പരീക്ഷയിലെ പോരായ്മകൾ ആരോപിച്ച് എഡ്-ടെക്ക് ഫിസിക്സ് വാല സിഇഒ അലക് പാണ്ഡെയും, രണ്ട് വിദ്യാർത്ഥികളും സമർപ്പിച്ച ഹർജിയാണ് കോടതി ഇന്ന് പരിഗണിച്ചത്. പരീക്ഷ ഫലപ്രഖ്യാപനവും നടത്തിപ്പും സുപ്രീം കോടതി മേൽനോട്ടത്തിൽ നടത്തണമെന്നായിരുന്നു അവരുടെ ആവശ്യം. നീറ്റ് പരീക്ഷ പേപ്പർ ചോർന്നെന്നും, ഗ്രേസ് മാർക്കിൽ അപാകതയുണ്ടെന്നും വ്യാപകമായി വിമർശനങ്ങളുയർന്നിരുന്നു.