നീറ്റ് പിജി കൗൺസലിംഗ്: ഷെഡ്യൂൾ ഉടൻ പുറത്തിറക്കുമെന്ന് മെഡിക്കല്‍ കൗണ്‍സിലിംഗ് കമ്മിറ്റി

മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഷെഡ്യൂൾ പ്രസിദ്ധീകരിക്കും
നീറ്റ് പിജി കൗൺസലിംഗ്:  ഷെഡ്യൂൾ ഉടൻ പുറത്തിറക്കുമെന്ന് മെഡിക്കല്‍ കൗണ്‍സിലിംഗ് കമ്മിറ്റി
Published on

2024ലെ നീറ്റ് പിജി എന്‍ട്രന്‍സ് ടെസ്റ്റിനും നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റിനുമുള്ള കൗണ്‍സിലിംഗ് ഷെഡ്യൂള്‍ മെഡിക്കല്‍ കൗണ്‍സിലിംഗ് കമ്മിറ്റി ഉടന്‍ പുറത്തുവിടും. എംസിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ mcc.nic.in.-ലായിരിക്കും ഷെഡ്യൂൾ വിവരങ്ങൾ ലഭ്യമാവുക.

നീറ്റ് പിജി കൗണ്‍സിലിംഗ് ഷെഡ്യൂള്‍ രജിസ്‌ട്രേഷന്‍ സെപ്തംബര്‍ 20ന് ആരംഭിക്കും. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി സെപ്റ്റംബർ 26-നായിരിക്കുമെന്ന് ഫെയ്മ ( ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ) പറഞ്ഞു. കൗൺസിലിംഗ് പ്രക്രിയയുടെ രജിസ്‌ട്രേഷനുള്ള പേയ്‌മെൻ്റ് വിൻഡോ അന്നേദിവസം ഉച്ചകഴിഞ്ഞ് 3 മണിക്ക് അവസാനിക്കുമെന്ന് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.

ചോയ്‌സ് ഫില്ലിംഗ് വിൻഡോ സെപ്റ്റംബർ 23 മുതൽ 26 വരെ ലഭ്യമാകുമെന്നാണ് വിവരം. കൂടാതെ ചോയ്‌സ് ലോക്കിംഗ് സെപ്റ്റംബർ 26 ന് വൈകുന്നേരം 4 മണി മുതൽ അതേദിവസം രാത്രി 11:55 വരെ തുടരും. സീറ്റ് അലോട്ട്‌മെൻ്റിൻ്റെ നടപടിക്രമങ്ങൾ സെപ്റ്റംബർ 27 മുതൽ 29 വരെ നടക്കും. ആദ്യ സീറ്റ് അലോട്ട്‌മെൻ്റ് ലിസ്റ്റിൻ്റെ ഫലം സെപ്റ്റംബർ 30-ന് പ്രസിദ്ധീകരിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. ആദ്യ ലിസ്റ്റിൻ്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥികൾ ഒക്ടോബർ 1 നും 8 നും ഇടയിൽ റിപ്പോർട്ട് ചെയ്യേണ്ടതാണെന്നും അറിയിപ്പിൽ പറയുന്നു.

രണ്ടാം റൗണ്ടിൻ്റെ രജിസ്ട്രേഷൻ ഒക്ടോബർ 14-ന് ആരംഭിച്ച് ഒക്ടോബർ 21-ന് അവസാനിക്കും. കൗൺസിലിംഗ് പ്രക്രിയയുടെ രണ്ടാം റൗണ്ടിൻ്റെ ഫലം ഒക്ടോബർ 24-ന് പ്രസിദ്ധീകരിക്കും. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥികൾ ഒക്ടോബർ 25-നും നവംബർ 2-നും ഇടയിൽ നിയുക്ത സ്ഥലത്ത് റിപ്പോർട്ട് ചെയ്യേണ്ടതാണെന്നും അറിയിച്ചു. മൂന്നാം റൗണ്ടിൻ്റെ രജിസ്‌ട്രേഷൻ നവംബർ 7, 12 തീയതികളിൽ നടത്തുകയും ഫലം നവംബർ 16-ന് പ്രസിദ്ധീകരിക്കുകയും ചെയ്യും. സ്‌ട്രേ വെക്കേ റൗണ്ടിൻ്റെ രജിസ്‌ട്രേഷൻ നവംബർ 28-നും ഡിസംബർ 2-നും ഇടയിൽ നടത്തുകയും ഡിസംബർ 5-ന് ഫലം പ്രഖ്യാപിക്കുകയും ചെയ്യും. മെഡിക്കൽ ബോഡി ഉടൻ തന്നെ കൗൺസിലിംഗ് ഷെഡ്യൂൾ ഔദ്യോഗിക എംസിസി വെബ്‌സൈറ്റിൽ - mcc.nic.in-ൽ അപ്‌ലോഡ് ചെയ്യുമെന്നാണ് ലഭ്യമാകുന്ന വിവരം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com