
നെഹ്‌റു ട്രോഫി വള്ളം കളി സെപ്റ്റംബര്‍ 28ന് നടക്കും. ഇതുമായി ബന്ധപ്പെട്ട് ബോട്ട് റേസസ് സൊസൈറ്റി (എന്‍ടിബിആര്‍) അടിയന്തരമായി യോഗം ചേര്‍ന്നു.
സര്‍ക്കാര്‍ തീരുമാനം മന്ത്രി പി. പ്രസാദ് യോഗത്തില്‍ അറിയിച്ചു. ജലമേളയില്‍ മുഖ്യമന്ത്രി പങ്കെടുക്കും. വയനാട് ദുരന്തത്തെ തുടര്‍ന്നായിരുന്നു വള്ളംകളി മാറ്റിവെച്ചത്. എന്നാല്‍ മത്സരം അനിശ്ചിതമായി നീണ്ടു പോയതില്‍ വള്ളംകളി പ്രേമികളുടെ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു.
വള്ളംകളിക്കായി നടത്തിയ തയ്യാറെടുപ്പുകള്‍ ചൂണ്ടിക്കാട്ടി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുകയും ചെയ്തിരുന്നു. വള്ളം കളിക്കായി സംഘാടകര്‍ക്കും ക്ലബുകള്‍ക്കും 80 ലക്ഷത്തോളം രൂപ ഇതിനോടകം ചെലവായിട്ടുണ്ടെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ അറിയിച്ചിരുന്നു.