
കോഴിക്കോട് ഹാർബർ റോഡ് ജംഗ്ഷനിലെ സ്വകാര്യ ലോഡ്ജിൽ വല പണിക്കാരൻ വെട്ടേറ്റ് മരിച്ചനിലയിൽ. കൊല്ലം സ്വദേശി സോളമനാണ് മരിച്ചത്. ബേപ്പൂർ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ ആരംഭിച്ചു.
രാവിലെ ലോഡ്ജ് ഉടമയാണ് ഇയാളെ കൊല്ലപ്പെട്ട നിലയിൽകണ്ടത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.