
2024ൻ്റെ അവസാനത്തോടെ 19 മില്യൺ പുതിയ സബ്സ്ക്രൈബേഴ്സിനെ കൂടി സ്വന്തമാക്കിയതോടെ നിരക്ക് വർധിപ്പിച്ച് നെറ്റ്ഫ്ലിക്സ്. യുഎസ്, കാനഡ, അർജൻ്റീന, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിലാകും സബ്സ്ക്രിപ്ഷൻ നിരക്ക് വർധിപ്പിക്കുക.
നെറ്റ്ഫ്ലിക്സ് സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനാണ് തീരുമാനമാണെന്നാണ്
നിരക്ക് വർധനയിൽ നെറ്റ്ഫ്ലിക്സിന്റെ ഔദ്യോഗിക വിശദീകരണം. സ്ക്വിഡ് ഗെയിമിൻ്റെ രണ്ടാം സീസണും ജേക്ക് പോൾ - മൈക്ക് ടൈസൺ ബോക്സിങ് മത്സരവും സബ്സ്ക്രൈബേഴ്സിൻ്റെ വർധനവിന് കാരണമായിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
2023 ഒക്ടോബറിലാണ് നെറ്റ്ഫ്ലിക്സ് അവസാനമായി സബ്‌സ്‌ക്രിപ്‌ഷൻ വിലകൾ ഉയർത്തിയത്. കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ 19 മില്യൺ വരിക്കാരെ കൂടി ലഭിച്ചതോടെ മൊത്തം വരിക്കാരുടെ എണ്ണം 300 ദശലക്ഷമായി ഉയർന്നുവെന്നാണ് റിപ്പോർട്ട്. ഇതോടെ വരുമാനം 10 ബില്യൺ ഡോളർ കടന്നതായും റിപ്പോർട്ടിൽ പറയുന്നു.