
ഡൽഹി സിവിൽ സർവീസ് കോച്ചിംഗ് സെൻ്ററിൻ്റെ ബേസ്‌മെൻ്റിൽ വെള്ളം കയറി മരണപ്പെട്ട മലയാളി വിദ്യാർഥി നെവിൻ ഡാൽവിൻ്റെ മൃതദേഹം മന്ത്രി വി ശിവൻകുട്ടി ഏറ്റുവാങ്ങി. എറണാകുളം സ്വദേശിയാണ് നെവിന്‍ ഡാല്‍വിന്‍. അന്ത്യകർമങ്ങൾ ചൊവ്വാഴ്ച നടക്കും.
പോസ്റ്റ്‌മോർട്ടത്തിന് ശേഷം ലോഹ്യ ആശുപത്രിയില്‍ നിന്ന് നെവിന്‍റെ മൃതദേഹം കേരള ഹൗസിലേക്ക് കൊണ്ടുപോയിരുന്നു.