കൂടൽമാണിക്യം ക്ഷേത്രത്തിൽ പുതിയ കഴകക്കാരനെ നിയമിച്ചു; നിയമനം തന്ത്രിമാരുടെ എതിർപ്പിനെത്തുടർന്ന് ബി. എ. ബാലു രാജിവെച്ച ഒഴിവിൽ

ക്ഷേത്രത്തിൽ ഈഴവ യുവാവിന് കഴക ജോലി ചെയ്യാൻ നിയമനം ലഭിച്ചതിന് പിന്നാലെയാണ് വിവാദങ്ങൾ പുകയാൻ തുടങ്ങിയത്. ഫെബ്രുവരി 24നാണ് ബാലുവിന് നിമയമനം ലഭിച്ചത്. ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം നടക്കുന്നതിനാൽ ഈഴവന് കഴക പ്രവർത്തി ചെയ്യാനാവില്ല എന്ന നിലപാടാണ് തന്ത്രിമാരും വാര്യർ സമാജവും എടുത്തതെന്ന് ഭരണസമിതി അറിയിച്ചിരുന്നു.
കൂടൽമാണിക്യം ക്ഷേത്രത്തിൽ പുതിയ കഴകക്കാരനെ നിയമിച്ചു;  നിയമനം തന്ത്രിമാരുടെ എതിർപ്പിനെത്തുടർന്ന്  ബി. എ. ബാലു രാജിവെച്ച ഒഴിവിൽ
Published on

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ പുതിയ കഴകക്കാരനെ നിയമിച്ചു. ബി. എ. ബാലു രാജിവെച്ച ഒഴിവിലേക്കാണ് പുതിയ നിയമനം.ചേർത്തല സ്വദേശി കെ എസ് അനുരാഗിന് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അഡ്വൈസ് മെമ്മോ അയച്ചു. പുതിയ കഴകക്കാരനും ഈഴവ സമുദായത്തിൽ പെട്ടയാളാണ്.


നിയമനവുമായി മുന്നോട്ടെന്ന് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അറിയിച്ചു.വിവാദം ഉണ്ടായത് പ്രത്യേക സാഹചര്യത്തിലെന്ന് ചെയർമാൻ കെ ബി മോഹൻദാസ് പറഞ്ഞു.അന്ന് ക്ഷേത്രം അഡ്മിനിസ്ട്രറ്റർ സ്വന്തം നിലയിൽ ഇടപെട്ടു.സർക്കാർ അഡ്മിനിസ്‌ട്രേറ്ററോട് വിശദീകരണം തേടിയിരുന്നു.നിലവിൽ വിവാദം ഉണ്ടാകേണ്ട സാഹചര്യമില്ല . നിയമനത്തിൽ ബോർഡിന് മുൻവിധിയില്ലെന്നും ചെയർമാൻ പറഞ്ഞു.


കഴകം ജോലിയിൽ ബാലുവിന് നിയമനം ലഭിച്ചതിന് പിന്നാലെ ക്ഷേത്ര തന്ത്രിമാർ എതിർപ്പ് അറിയിച്ചതോടെ ജാതി വിവേചന പരാതി ഉയർന്നിരുന്നു.തുടർന്ന് ക്ഷേത്രം ജോലിയിൽ നിന്നും ബാലു രാജിവെച്ചു. ആരോഗ്യപരവും വ്യക്തിപരവുമായ കാരണങ്ങളാലാണ് ബാലുവിൻ്റെ രാജിയെന്നായിരുന്നു കൂടൽമാണിക്യം ദേവസ്വം പ്രതികരിച്ചത്.ബാലുവിന്റെ രാജിവിവരം സർക്കാരിനെ അറിയിക്കുമെന്നും, ഒഴിവു നികത്തുന്ന സംബന്ധിച്ച് തീരുമാനം കൈക്കൊള്ളേണ്ടത് ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡാണെന്നും ദേവസ്വം ബോർഡ് ചെയർമാൻ നേരത്തേ തന്നെ പറഞ്ഞിരുന്നു.

ക്ഷേത്രത്തിൽ ഈഴവ യുവാവിന് കഴക ജോലി ചെയ്യാൻ നിയമനം ലഭിച്ചതിന് പിന്നാലെയാണ് വിവാദങ്ങൾ പുകയാൻ തുടങ്ങിയത്. ഫെബ്രുവരി 24നാണ് ബാലുവിന് നിമയമനം ലഭിച്ചത്. ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം നടക്കുന്നതിനാൽ ഈഴവന് കഴക പ്രവർത്തി ചെയ്യാനാവില്ല എന്ന നിലപാടാണ് തന്ത്രിമാരും വാര്യർ സമാജവും എടുത്തതെന്ന് ഭരണസമിതി അറിയിച്ചിരുന്നു. ഇനി കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴക ജോലി ചെയ്യില്ലെന്നും,ഞാൻ കാരണം അവിടെ ഒരു പ്രശ്നം ഉണ്ടാകരുതെന്നും,ബാലു പറഞ്ഞിരുന്നു.


"ദേവസ്വം ഓഫീസ് ജീവനക്കാരനായി തുടരാനാണ് തീരുമാനം. ഇക്കാര്യം വ്യക്തമാക്കി ഇന്ന് ദേവസ്വത്തിന് അപേക്ഷ നൽകും. അംഗീകരിച്ചില്ലെങ്കിൽ നാട്ടിലേക് മടങ്ങും", എന്നും ബാലു വ്യക്തമാക്കിയിരുന്നു. ബാലുവിൻ്റെ പിന്മാറ്റം ഭയം മൂലമാണ് എന്നായിരുന്നു വെള്ളാപ്പള്ളി നടേശൻ്റെ പ്രതികരണം.പിന്മാറ്റം നട്ടെല്ലില്ലാത്ത ആളുകളുടെ രീതിയാണ്. "പ്രാദേശിക പിന്തുണ ഇല്ലാതെ ജോലി ചെയ്യാൻ ആവില്ല എന്ന് അയാൾ കരുതിക്കാണും. സർക്കാരും എസ്എൻഡിപിയും പിന്തുണ നൽകിയിട്ടും പിന്മാറാനുള്ള തീരുമാനമെടുത്തത് ശരിയായില്ല",എന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com