
ഷൊർണൂരിൽ കുളത്തിൽ വീണ്വയോധികൻ മരിച്ച സംഭവത്തിൽ വഴിത്തിരിവ്. പരുത്തിപ്ര സ്വദേശി കുഞ്ഞന്റെ മരണം അനധികൃത വൈദ്യുതി കെണിയിൽ നിന്നു ഷോക്കേറ്റാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. സംഭവത്തിൽ പരുത്തിപ്ര കോഴിപ്പാറ സ്വദേശി ശങ്കരനാരായണനെ പൊലീസ് അറസ്റ്റ് ചെയ്തു. നവംബർ 28 ന് രാവിലെയാണു കുഞ്ഞനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം മുങ്ങിമരണമാണെന്നായിരുന്നു ആദ്യം നിരീക്ഷിച്ചത്.
എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണം ഷോക്കേറ്റാണെന്ന് തെളിഞ്ഞതോടെയാണ്പൊലീസ് അന്വേഷണം തുടങ്ങിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനു പിന്നാലെയാണ് അറസ്റ്റ്. കഴിഞ്ഞ നവംബർ 28 ന് രാവിലെയാണു കുഞ്ഞനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുളത്തിൽ വീണ് മരിച്ചുവെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ പന്നിക്ക് വച്ച കെണിയിൽ നിന്നു ഷോക്കേറ്റാണു മരിച്ചതെന്നു അറസ്റ്റിലായ ശങ്കരനാരായണൻ പൊലീസിനോടു കുറ്റസമ്മതം നടത്തി.
ശങ്കരനാരായണൻ്റെ വീട്ടിലെ ജോലിക്കാരനായിരുന്നു കുഞ്ഞൻ. ശങ്കരനാരായണൻ്റെ കൃഷിയിടത്തിൽ പന്നി ശല്യം വർധിച്ചതിൻ്റെ പേരിലായിരുന്നു വീട്ടിൽ നിന്ന് ഇലക്ട്രിക് വയർ സ്ഥാപിച്ചു സമീപത്തെ കുളത്തിനും കൃഷിയിടത്തിനും ചുറ്റും വൈദ്യുതി കെണി. സംഭവം നടന്ന നവംബർ 28 ന് പുലർച്ചെ അഞ്ചോടെയാണു കുഞ്ഞൻ ലൈനിൽ നിന്ന് ഷോക്കേറ്റ് കുളത്തിലേക്ക് തെറിച്ചത് എന്നാണു കണ്ടെത്തൽ.
രാവിലെ ഉടമ ശങ്കരനാരായണൻ അതുവഴി വന്നപ്പോഴാണ് കുഞ്ഞൻ മരിച്ചു കിടക്കുന്നത് കണ്ടത്. പിന്നാലെ വൈദ്യുതി കെണി മുറിച്ചുമാറ്റി ഇയാൾ തന്നെ നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പൊലീസ് അന്ന് അസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു. മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം പരാതിയും നൽകി. ഇതിനിടെയാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചത്. ഇൻസ്പെക്ടർ വി.രവികുമാറിൻ്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.