
ഇടുക്കിയിൽ മുത്തശ്ശിയോടൊപ്പം കാണാതായ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്മണ്ണാർ പുത്തൻപുരയ്ക്കൽ ചിഞ്ചുവിൻ്റെ രണ്ടു മാസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെയോട് കൂടി മുത്തശ്ശി ജാൻസിയെയും കുഞ്ഞിനെയും കാണാതാവുകയായിരുന്നു. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിലാണ് വീടിനടുത്തുള്ള അരുവിയുടെ സമീപത്ത് നിന്നും കുഞ്ഞിനെയും മുത്തശ്ശിയെയും കണ്ടെത്തിയത്.
ജാൻസി ഗുരുതരാവസ്ഥയിൽ അടിമാലി താലൂക്ക് ആശുപത്രിയിലാണ്. ഉടുമ്പൻചോല പൊലീസ് കേസിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജാൻസിക്ക് മാനസിക വിഭ്രാന്തിയുണ്ടെയന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കുഞ്ഞിൻ്റേത് മുങ്ങിമരണമോ, വിഷം അകത്ത് ചെന്നുള്ള മരണമോ അല്ലെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.