കോഴിക്കോട് കൊയിലാണ്ടിയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം ലഭിച്ചത് പൊക്കിൾകൊടി മുറിക്കാത്ത നിലയിൽ

പുലർച്ചെ മത്സ്യ ബന്ധനത്തിന് പോയ ആളുകളാണ് മൃതദേഹം ആദ്യം കണ്ടത്
കോഴിക്കോട് കൊയിലാണ്ടിയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം ലഭിച്ചത് പൊക്കിൾകൊടി മുറിക്കാത്ത നിലയിൽ
Published on: 
Updated on: 


നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി കളത്തിൻകടവിൽ നിന്നാണ് നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയത്. പുലർച്ചെ മത്സ്യ ബന്ധനത്തിന് പോയ ആളുകളാണ് മൃതദേഹം ആദ്യം കണ്ടത്. കുട്ടിയുടെ പൊക്കിൾ കൊടി മാറ്റാത്ത അവസ്ഥയിലായിരുന്നു മൃതദേഹം.

ആൺകുഞ്ഞിൻ്റെ മൃതദേഹമാണ് പുഴയിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലയിൽ കണ്ടെത്തിയത്. ഫയർ ഫോഴ്സും കൊയിലാണ്ടി പൊലീസും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

News Malayalam 24x7
newsmalayalam.com