
ജീവൻ നൽകിയ അമ്മമാരുടെ കൈകളാൽ കൊല്ലപ്പെട്ട 112 കുഞ്ഞുങ്ങൾ. മക്കളെ കൊന്നശേഷം ജീവനൊടുക്കിയ എണ്ണിയാൽ ഒടുങ്ങാത്ത അമ്മമാർ. പൊക്കിൾക്കൊടിയിലെ ചോരവറ്റും മുമ്പേ ജയിലിലേക്ക് ആനയിക്കപ്പെട്ട അമ്മമാർ. കുടുംബങ്ങൾക്കകത്തും സമൂഹത്തിലാകെയും മുൻവിധിയാലേ കല്ലെറിയപ്പെട്ടവർ. സർക്കാരും പൊലീസും ജൂഡീഷ്യറിയും മാധ്യമങ്ങളും പുറം തിരിഞ്ഞു നിൽക്കുന്ന ഈ കേസുകളുടെ സത്യം എന്താണ്?
കേൾക്കാനും പറയാനും ആരോരുമില്ലാത്തവരുടെ കഥകൾ കേൾക്കലും മാധ്യമധർമമാണ്. മലയാള ടെലിവിഷൻ വാർത്താ ചരിത്രത്തിലെ വഴിത്തിരിവാകുന്ന അന്വേഷണ പരമ്പര, മനസ് തകർന്നവർ... മക്കളെ കൊന്നവർ... ഡിസംബർ 9 മുതൽ ന്യൂസ് മലയാളത്തിൽ.