
മലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്ത് കോമ്പത്തൂരിലുണ്ടെന്ന് സൂചന. വിഷ്ണുജിത്ത് കാണാതായ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ ന്യൂസ് മലയാളത്തിന് ലഭിച്ചു. സെപ്റ്റംബര്‍ 4 നാണ് പള്ളിപ്പുറം കുരുന്തുല വീട്ടില്‍ വിഷ്ണുജിത്ത്(30) നെ കാണാതാകുന്നത്. പാലക്കാടേക്ക് പോയ യുവാവ് പിന്നീട് തിരിച്ചുവന്നിട്ടില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.
സെപ്റ്റംബര്‍ 4ന് രാത്രി 7.45 ഓടെ പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ വിഷ്ണുജിത്ത് എത്തിയതിന്റെ ദൃശ്യങ്ങളാണ് ന്യൂസ് മലയാളത്തിന് ലഭിച്ചത്. പാലക്കാടുള്ള സുഹൃത്ത് പൊലീസ് കസ്റ്റഡിയിലാണെന്നും സൂചനയുണ്ട്.
അതേ ദിവസം രാത്രി എട്ട് മണിയോടെ വിഷ്ണുജിത്ത് കുടുംബത്തെ ബന്ധപ്പെട്ടിരുന്നു. അന്ന് ബന്ധുവീട്ടില്‍ താമസിക്കുമെന്നും അടുത്തദിവസം മടങ്ങിവരാമെന്നുമാണ് പറഞ്ഞത്. ഇതിനു ശേഷം ഫോൺ സ്വിച്ച് ഓഫ് ആയി.
ഇന്നലെയായിരുന്നു വിഷ്ണുജിത്തിന്റെ വിവാഹം നടക്കേണ്ടിരുന്നത്. വിവാഹ ആവശ്യത്തിനായുള്ള പണം സംഘടിപ്പിക്കാനാണ് പാലക്കാട്ടേക്ക് പോയതെന്ന് കുടുംബം പറയുന്നു. കാണാതാകുന്ന സമയത്ത് ഒരു ലക്ഷം രൂപ വിഷ്ണുജിത്തിന്റെ പക്കല്‍ ഉണ്ടായിരുന്നു.
എട്ട് വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് സെപ്റ്റംബര്‍ എട്ടിന് വിഷ്ണുജിത്തിന്റെ വിവാഹം നിശ്ചയിച്ചത്.