ഭീകരാക്രമണത്തിന്റെ വീഡിയോ ഫോട്ടോ കൈവശമുള്ളവർ ഏജൻസിയെ ബന്ധപ്പെടണം; സഞ്ചാരികളോട് വിവരം തേടി എൻഐഎ

9654958816, 01124368800 എന്നീ നമ്പറുകളിലാണ് വിവരങ്ങൾ കൈമാറേണ്ടത്
ഭീകരാക്രമണത്തിന്റെ വീഡിയോ ഫോട്ടോ കൈവശമുള്ളവർ ഏജൻസിയെ ബന്ധപ്പെടണം; സഞ്ചാരികളോട് വിവരം തേടി എൻഐഎ
Published on


പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സഞ്ചാരികളോട് വിവരം തേടി കേന്ദ്ര അന്വേഷണ ഏ‍ജൻസിയായ എൻഐഎ. ഭീകരാക്രമണത്തിന്റെ വീഡിയോ ഫോട്ടോ അല്ലെങ്കിൽ മറ്റെന്തെങ്കിലും വിവരങ്ങൾ കൈവശമുള്ളവർ ഏജൻസിയെ ബന്ധപ്പെടണം. 9654958816, 01124368800 എന്നീ നമ്പറുകളിലാണ് വിവരങ്ങൾ കൈമാറേണ്ടത്. ഭീകരാക്രമണത്തെക്കുറിച്ചുള്ള അന്വേഷണം ശക്തമാക്കുന്നതിനിടെയാണ് പുതിയ നീക്കം.

അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം, രാജ്യത്ത് കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടായേക്കാമെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനങ്ങളെ രഹസ്യാന്വേഷണ ഏജന്‍സികള്‍ സസൂക്ഷ്മം നിരീക്ഷിച്ചിരുന്നു. രാജ്യത്ത് കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടായേക്കുമെന്ന കണ്ടെത്തലാണ്, ഭീകരതയ്ക്കെതിരെ നടപടിയെടുക്കാന്‍ ഇന്ത്യയെ നിര്‍ബന്ധിതരാക്കിയതെന്നും വിക്രം മിസ്രി പറഞ്ഞു.

പഹല്‍ഗാം ആക്രമണം കഴിഞ്ഞ്, രണ്ടാഴ്ച പിന്നിട്ടിട്ടും ഭീകരവാദികള്‍ക്കെതിരെ പാകിസ്ഥാന്‍ ഒരു നടപടിയും സ്വീകരിച്ചില്ല. ഭീകരരുടെ സുരക്ഷിത താവളമായി പാകിസ്ഥാന്‍ മാറി. അതുകൊണ്ടാണ് പാകിസ്ഥാനിലെ ഭീകരരുടെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുന്നതില്‍ ഇന്ത്യന്‍ സൈന്യം ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും മിസ്രി സേനയുടെ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com