നൈജീരിയൻ സ്‌കൂൾ കെട്ടിടം തകർന്നു; 22 പേർ കൊല്ലപ്പെട്ടു

മുപ്പതോളം പേർ ഇപ്പോഴും ആശുപത്രിയിലാണെന്ന് നാഷണൽ എമർജൻസി മാനേജ്‌മെൻ്റ് ഏജൻസി അറിയിച്ചു.
നൈജീരിയൻ സ്‌കൂൾ കെട്ടിടം തകർന്നു; 22 പേർ കൊല്ലപ്പെട്ടു
Published on

സെൻട്രൽ നൈജീരിയയിൽ ഇരുനിലകളുള്ള സ്കൂൾ കെട്ടിടം തകർന്നതിനെ തുടർന്ന് 22 പേർ കൊല്ലപ്പെട്ടു. 154 പേർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയതായും മരിച്ചവരൊഴികെ എല്ലാവരേയും രക്ഷപ്പെടുത്തിയതായും പൊലീസ് അറിയിച്ചു. ഇവരെല്ലാം വിവിധ ആശുപത്രികളിൽ ചികിത്സ തേടി.

മുപ്പതോളം പേർ ഇപ്പോഴും ആശുപത്രിയിലാണെന്നും രക്ഷാപ്രവർത്തനം അവസാനിപ്പിച്ചതായും നൈജീരിയ നാഷണൽ എമർജൻസി മാനേജ്‌മെൻ്റ് ഏജൻസി പറഞ്ഞു,

സംസ്ഥാനത്തെ ജോസ് നോർത്ത് ജില്ലയിലെ ബുസാ ബുജി കമ്മ്യൂണിറ്റിയിലുള്ള സെൻ്റ് അക്കാദമിയുടെ ഉടമസ്ഥതയിലുള്ള ഇരുനില കെട്ടിടമാണ് സ്കൂൾ സമയത്തിനിടെ തകർന്നത്. സുരക്ഷാ ചട്ട ലംഘനവും നിലവാരമില്ലാത്ത നിർമാണ സാമഗ്രികളും കാരണം ആഫ്രിക്കയിലെ കെട്ടിടങ്ങൾ തകരുന്നത് ഇപ്പോൾ പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com