

തെലുങ്ക് താരം നിഖിലിനെ നായകനാക്കി ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘സ്വയംഭൂ’ വമ്പൻ ദൃശ്യവിസ്മയമായി ഒരുങ്ങുന്നു. പിക്സൽ സ്റ്റുഡിയോസിന്റെ ബാനറിൽ ഭുവനും ശ്രീകറും ചേർന്ന് നിർമിക്കുന്ന ചിത്രം ടാഗോർ മധുവാണ് അവതരിപ്പിക്കുന്നത്. 175 ദിവസത്തോളം നീണ്ട ചിത്രീകരണവും 2500-ലേറെ കമ്പ്യൂട്ടർ ഗ്രാഫിക്സ് ഷോട്ടുകളും ഉൾപ്പെടുത്തി വലിയ കാൻവാസിലാണ് ‘സ്വയംഭൂ’ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
'കാർത്തികേയ 2' എന്ന ചിത്രത്തിലൂടെ രാജ്യം മുഴുവൻ ശ്രദ്ധ നേടിയ നിഖിലിന്റെ ഇരുപതാമത്തെ ചിത്രമാണ് 'സ്വയംഭൂ'. ഒരു യോദ്ധാവിന്റെ ഗംഭീരമായ ലുക്കിലാണ് നിഖിലിനെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. നിഖിലിന്റെ ഗംഭീര ആക്ഷൻ ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് ടീസർ ഉൾപ്പെടെ സൂചിപ്പിക്കുന്നത്. സംയുക്തയും നഭാ നടേഷുമാണ് ചിത്രത്തിലെ നായികമാർ. സുബ്ബരാജു, സുനിൽ എന്നിവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങളിൽ അഭിനയിക്കുന്നു. സംവിധായകൻ ഭരത് കൃഷ്ണമാചാരി തന്നെയാണ് ചിത്രം രചിച്ചത്. തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിൽ ചിത്രം ആഗോള റിലീസായെത്തും.
ഛായാഗ്രഹണം- കെ. കെ. സെന്തിൽ കുമാർ, സംഗീതം- രവി ബസ്രൂർ, എഡിറ്റിങ് - തമ്മി രാജു , പ്രൊഡക്ഷൻ ഡിസൈനർസ്- എം. പ്രഭാകരൻ, രവീന്ദർ, സംഭാഷണം - വിജയ് കാമിസേട്ടി, ആക്ഷൻ - കിങ് സോളമൻ, സ്റ്റണ്ട് സിൽവ, ജോഷുവ, വരികൾ - രാമജോഗയ്യ ശാസ്ത്രി, ശിവ ശക്തി ദത്ത, കെ കെ, നൃത്ത സംവിധാനം- വിജയ് ബിന്നി, ഭാനു, വസ്ത്രങ്ങൾ- അനുറെഡ്ഢി അക്കന്റി, എക്സികുട്ടീവ് പ്രൊഡ്യൂസർ- BBHR പ്രസാദ് , വിഎഫ്എക്സ്- ഫാന്റം എഫ്എക്സ്, പബ്ലിസിറ്റി ഡിസൈൻ- ധനി എലായ്, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ - ശബരി.