നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ജൂൺ 19ന്; വോട്ടെണ്ണൽ ജൂൺ 23ന്

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ജൂൺ 19ന്; വോട്ടെണ്ണൽ ജൂൺ 23ന്

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജൂൺ 19നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. ജൂൺ 23ന് വോട്ടെണ്ണലും നടക്കും
Published on

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജൂൺ 19നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. ജൂൺ 23ന് വോട്ടെണ്ണലും നടക്കും. പി.വി. അൻവർ രാജി വെച്ചതിനെ തുടർന്ന് വന്ന ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

ഗസറ്റ് വിജ്ഞാപനം ഈ മാസം 26ന് ഉണ്ടാകും. ജൂൺ രണ്ടിനാണ് നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തീയതി. നോമിനേഷൻ പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ അഞ്ചാണ്. ജൂൺ 3ന് സൂക്ഷ്മ പരിശോധന നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ 5 ആണ്.

നിലമ്പൂർ മണ്ഡലത്തിൽ ആകെ വോട്ടർമാരുടെ എണ്ണം 2,32,384 ആണ്. 1,13,486 പുരുഷ വോട്ടർമാരും 1,18,889 സ്ത്രീ വോട്ടർമാരുമാണ് ഉള്ളത്. 263 പോളിംഗ് സ്റ്റേഷനുകൾ ആണ് മണ്ഡലത്തിൽ ഉള്ളത്. 374 പ്രവാസി വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്.

നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ നിലമ്പൂർ നഗരസഭ, അമരമ്പലം,പോത്തുകൽ എന്നീ പഞ്ചായത്തുകളാണ് എൽഡിഎഫ്  ഭരണത്തിലുള്ളത്. ചുങ്കത്തറ,  വഴിക്കടവ്,  എടക്കര,  കരുളായി,  മൂത്തേടം എന്നീ പഞ്ചായത്തുകൾ യുഡിഎഫ് ഭരണത്തിലാണുള്ളത്. 

News Malayalam 24x7
newsmalayalam.com