യുക്രെയ്‌നിൽ റഷ്യൻ ഡ്രോൺ ആക്രമണം; ഒമ്പത് പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

റഷ്യയും യുക്രെയ്നുമായി സമാധാന ചർച്ചകൾ നടത്തി മണിക്കൂറുകൾക്കുള്ളിലാണ് ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടത്
യുക്രെയ്‌നിൽ റഷ്യൻ ഡ്രോൺ ആക്രമണം; ഒമ്പത് പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്
Published on

യുക്രെയ്‌നിൽ ബസിന് നേരെ റഷ്യയുടെ ഡ്രോൺ ആക്രമണം. ആക്രമണത്തിൽ  ഒമ്പത് പേർ കൊല്ലപ്പെതായി റിപ്പോർട്ട്. സിവിലിയൻ ബസിന് നേരെ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടതെന്ന് അധികൃതർ അറിയിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു.

റഷ്യയും യുക്രെയ്നുമായി സമാധാന ചർച്ചകൾ നടത്തി മണിക്കൂറുകൾക്കുള്ളിലാണ് ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടത്. തടവുകാരുടെ കൈമാറ്റം സംബന്ധിച്ച് ധാരണയായെങ്കിലും, സമാധാനത്തിൻ്റെ കാര്യത്തിൽ ഒരു പുരോഗതിയും കൈവരിക്കാനായില്ലെന്നും ബിബിസി റിപ്പോർട്ട് ചെയ്തു.

നിന്ദ്യമായ യുദ്ധക്കുറ്റകൃത്യമെന്നാണ് ഈ ആക്രമണത്തെ യുക്രെയ്നിൻ്റെ ദേശീയ പൊലീസ് വിശേഷിപ്പിച്ചത്. "എല്ലാ മാനദണ്ഡങ്ങളും, അന്താരാഷ്ട്ര നിയമങ്ങളും, അവഗണിച്ചുകൊണ്ട് റഷ്യൻ സൈന്യം വീണ്ടും ആക്രമണം നടത്തി" എന്ന് പൊലീസ് സർവീസ് പ്രസ്താവനയിൽ അറിയിച്ചതായും ബിബസി റിപ്പോർട്ട് ചെയ്തു. ഒരു റഷ്യൻ ലാൻസെറ്റ് ഡ്രോൺ ബസിൽ ഇടിച്ചതായി പ്രാഥമിക വിവരങ്ങൾ ഉദ്ധരിച്ച് സുമി റീജിയണൽ മേധാവി ഒലെ ഹ്രിഹോറോവ് പറഞ്ഞു. ആക്രമണത്തെ "മനുഷ്യത്വരഹിതം" എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com