
തൃശൂർ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ സംഘർഷത്തിൽ ഒമ്പതു വിദ്യാർഥികൾക്ക് സസ്പെൻഷൻ. കോളേജ് ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥികളും മറ്റ് വിദ്യാർഥികളും തമ്മിലാണ് സംഘർഷമുണ്ടായത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം ഇരു കൂട്ടരും തമ്മിൽ ചെറിയ തോതിൽ സംഘർഷം നടന്നിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് ഇന്ന് കോളേജ് ഗാർഡൻ ഏരിയയിലും പിന്നീട് കോളേജിന് മുന്നിലെ റോഡിലും ചേരിതിരിഞ്ഞ് സംഘർഷം നടന്നത്. സംഭവത്തിൽ മൂന്നാം വർഷ വിദ്യാർഥിയായ മലപ്പുറം സ്വദേശി സിനാന് പരുക്കേറ്റിരുന്നു.