നിപ രോഗ ലക്ഷണങ്ങള്‍; ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു

മലപ്പുറം സ്വദേശിയായ 68 വയസുകാരനെയാണ് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്
നിപ രോഗ ലക്ഷണങ്ങള്‍; ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു
Published on

മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് നിപ രോഗ ലക്ഷണത്തോടെ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മലപ്പുറത്ത് നിപ ബാധിച്ച് 14 വയസുകാരന്‍ മരിച്ചതിന് പിന്നാലെയാണ് ഒരാളെക്കൂടി രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള വ്യക്തിക്ക് മരിച്ച കുട്ടിയുമായി സമ്പർക്കമില്ല. മലപ്പുറം സ്വദേശിയായ 68 വയസുകാരനെയാണ് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. കോഴിക്കോട് മെഡിക്കൽ കോളജിലെ ഐസോലേഷൻ വാർഡിലേക്കാണ് രോഗിയെ പ്രവേശിപ്പിച്ചത്.

മലപ്പുറത്ത് നിപ ബാധിച്ച് 14 വയസ്സുകാരൻ മരിച്ച സാഹചര്യത്തിൽ, അതീവ ജാഗ്രത പുലർത്തണമെന്നും കർശന നിയന്ത്രണം പാലിക്കണമെന്നും ജില്ലാ കളക്ടർ ഉത്തരവിറക്കിയിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശി 14 കാരൻ മരിച്ചത്. ഇന്നലെയാണ് കുട്ടി നിപ പോസിറ്റീവ് ആണെന്ന് തിരിച്ചറിഞ്ഞത്. ഞായറാഴ്ച ഉച്ചയോടെ മരത്തിനു കീഴടങ്ങുകയായിരുന്നു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com