നിപ: മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയിൽ, ഹൈ റിസ്ക് കാറ്റഗറിയിലുള്ളത് 104 പേർ

നിപ: മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയിൽ, ഹൈ റിസ്ക് കാറ്റഗറിയിലുള്ളത് 104 പേർ
Published on

നിപ സ്ഥിരീകരിച്ച മലപ്പുറം ജില്ലയിൽ 175 പേർ സമ്പര്‍ക്ക പട്ടികയില്‍ ഉൾപ്പെട്ടിട്ടുള്ളതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതിൽ 74 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 174 പേരിൽ 126 പേര്‍ പ്രൈമറി കോണ്‍ടാക്ട് പട്ടികയിൽ ഉള്ളവരാണ്. 49 പേര്‍ സെക്കന്ററി കോണ്‍ടാക്ട് പട്ടികയിലുൾപ്പെടുന്നു.

പ്രൈമറി പട്ടികയിലുള്ള 104 പേരെ ഹൈ റിസ്‌ക് കാറ്റഗറിയിൽ ആണ് ഉൾപ്പെടുത്തിയിട്ടുള്ളത്. സമ്പര്‍ക്കപ്പട്ടികയിലുള്ള 10 പേര്‍ നിലവിൽ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നിലവില്‍ 13 പേരുടെ സ്രവം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിൻ്റെ ഫലം ലഭ്യമാകാനുള്ളതായും മന്ത്രി അറിയിച്ചു.

മരണപ്പെട്ട 24കാരന്റെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലപ്പുറം സര്‍ക്കാര്‍ അതിഥി മന്ദിര കോമ്പൗണ്ടില്‍ കണ്‍ട്രോള്‍ സെല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
മരണപ്പെട്ട വ്യക്തിയുടെ വീടിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ 66 ടീമുകളായി ഫീല്‍ഡ് സർവെയും ആരംഭിച്ചു.

കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കരുതെന്നും അറിയിപ്പ് നൽകിയിട്ടുണ്ട്. കണ്ടെന്‍മെന്റ് സോണില്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പോലീസിന് ഉന്നത തല യോഗത്തിൽ നിര്‍ദേശം നല്‍കി.




Related Stories

No stories found.
News Malayalam 24x7
newsmalayalam.com