നിപ വൈറസ്: 16 ശ്രവ സാമ്പിളുകള്‍ കൂടി നെഗറ്റീവ്

മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളേജുകളിലായി ആകെ 21 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്
നിപ വൈറസ്: 16 ശ്രവ സാമ്പിളുകള്‍ കൂടി നെഗറ്റീവ്
Published on
Updated on

നിപയുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ 16 ശ്രവ സാമ്പിളുകൾ കൂടി നെഗറ്റീവായായെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. എല്ലാവരും ലോ റിസ്ക് വിഭാഗത്തിലുള്ളവരാണ്. ഇതുവരെ ആകെ 58 സാമ്പിളുകളാണ് നെഗറ്റീവായത്. മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളേജുകളിലായി ആകെ 21 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇന്ന് മൂന്ന് പേരേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ 17 പേര്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്. ഇന്ന് പുതിയതായി 12 പേരെയാണ് സെക്കണ്ടറി സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇതോടെ സമ്പർക്ക പട്ടികയിൽ ഉള്ളവരുടെ എണ്ണം 472 ആയി. 220 പേരാണ് ഹൈ റിസ്‌ക് വിഭാഗത്തിലുള്ളത്.

ഇന്ന് പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലായി 8376 വീടുകളിൽ പനി സർവെ നടത്തി. ആകെ 26,431 വീടുകളിലാണ് ഇതുവരെ സര്‍വേ നടത്തിയത്. നാളെയോടെ എല്ലാ വീടുകളിലും സര്‍വേ പൂര്‍ത്തിയാക്കാനാവും. 224 പേര്‍ക്ക് ഇന്ന് മാനസിക പിന്തുണക്കായി കൗണ്‍സലിങ് നല്‍കിയിട്ടുണ്ട്.

News Malayalam 24x7
newsmalayalam.com