നിപാ വൈറസ്: മാർഗനിർദേശങ്ങൾ പുറത്തുവിട്ട് ജില്ലാ വിദ്യാഭ്യാസ വകുപ്പ്

ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൻ്റെ അടിസ്ഥാനത്തിലാണ് മലപ്പുറം വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടർ നിർദേശങ്ങൾ പുറത്തുവിട്ടിരിക്കുന്നത്
നിപാ വൈറസ്: മാർഗനിർദേശങ്ങൾ പുറത്തുവിട്ട് ജില്ലാ വിദ്യാഭ്യാസ വകുപ്പ്
Published on

മലപ്പുറം ജില്ലയിൽ നിപാ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്കൂളുകൾക്കായുള്ള മാർഗനിർദേശങ്ങൾ പ്രസിദ്ധീകരിച്ച് ജില്ലാ വിദ്യാഭ്യാസ വകുപ്പ്. ആരോഗ്യമന്ത്രി വീണാ ജോർജിൻ്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൻ്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പ് നിയന്ത്രണങ്ങളുടെ രൂപരേഖ പുറത്തുവിട്ടത്. രോഗവ്യാപനം തടയുന്നതിനും രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിനും പാലിക്കേണ്ട നിർദേശങ്ങളാണ് മലപ്പുറം വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടർ പുറത്തുവിട്ടിരിക്കുന്നത്.

നിപാ രോഗബാധയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ മുഴുവൻ അധ്യാപകരും, വിദ്യാർഥികളും, രക്ഷിതാക്കളും പാലിക്കേണ്ട മാർഗനിർദേശങ്ങളാണ് ഇവ:

1. സ്കൂളുകളിൽ അധ്യാപകർ,വിദ്യാർഥികൾ, മറ്റു ജീവനക്കാർ, സ്കൂളുകളിൽ പ്രവേശിക്കുന്ന രക്ഷിതാക്കൾ, എന്നിവർ സ്കൂൾ പ്രവർത്തന സമയങ്ങളിൽ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കേണ്ടതാണ് . സ്കൂളുകളിൽ ഹാൻഡ് വാഷ്, സാനിറ്റൈസർ എന്നിവ ഒരുക്കേണ്ടതും അവ നിശ്ചിത ഇടവേളകളിൽ എല്ലാവരും ഉപയോഗിക്കേണ്ടതും ആണ് .

2. ജില്ലയിൽ കർശന നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ അവ നീക്കി ഉത്തരവ് ആകുന്ന വരെ സ്കൂളുകളിൽ അസംബ്ലികൾ കൂടുന്നത് ഒഴിവാക്കേണ്ടതാണ്.

3. വിദ്യാർഥി കൾ കൂട്ടംകൂടി നിൽക്കുന്നത് പരമാവധി ഒഴിവാക്കാൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

4. പനി, ചുമ മുതലായ രോഗലക്ഷണങ്ങൾ ഉള്ള കുട്ടികളോ വീട്ടിലെ ഏതെങ്കിലും ഒരു അംഗത്തിന് മേൽപ്പറഞ്ഞ രോഗലക്ഷണങ്ങൾ ഉള്ള സാഹചര്യത്തിലോ വിദ്യാർഥിയെ സ്കൂളിലേക്ക് പറഞ്ഞയക്കാതിരിക്കാൻ രക്ഷിതാക്കൾക്ക് കർശന നിർദേശം നൽകേണ്ടതാണ്.

5. സ്കൂളിൽ ഏതെങ്കിലും വിദ്യാർഥികൾക്ക് പനി ,ഛർദി, ചുമ മുതലായ രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ തെർമോമീറ്റർ/ തെർമൽ സ്കാനർ വെച്ച് പരിശോധിക്കാനുള്ള സംവിധാനം സ്കൂളിൽ സജ്ജമാക്കേണ്ടതാണ് . ഉടനടി രക്ഷിതാവിനെ അറിയിച്ച് വൈദ്യ സഹായം ഉറപ്പാക്കേണ്ടതും ആണ്. റെസിഡൻഷ്യൽ രീതിയിൽ പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾ ഈ കാര്യത്തിൽ ഉയർന്ന ജാഗ്രത കാണിക്കേണ്ടതാണ് .

6. പക്ഷികൾ,വവ്വാലുകൾ. തുടങ്ങി മറ്റു ജീവികൾ കടിച്ചതോ ഫലവൃക്ഷങ്ങളിൽ നിന്ന് താഴെ വീണു കിടക്കുന്നതോ ആയ പഴങ്ങൾ കുട്ടികൾ കഴിച്ചാൽ ഉണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണം നടത്താൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

7. പനി, ചർദ്ദി മറ്റ് ശാരീരിക അസ്വസ്ഥതകൾ എന്നിവ അനുഭവപ്പെടുന്ന പക്ഷം കുട്ടികളും, രക്ഷിതാക്കളും രജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷണറുടെ ഉപദേശം തേടേണ്ടതും ഇവ സ്കൂൾ പ്രദേശത്ത് പകരുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കിൽ ആരോഗ്യവകുപ്പിനെയും 0483- 2732010, 0483-2732050, എന്നീ നമ്പരുകളിലും വിളിച്ച് അറിയിക്കേണ്ടതാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com