റോഡപകടത്തിൽപ്പെട്ടവരുടെ 7 ദിവസത്തെ ചികിത്സയ്ക്ക് 1.5 ലക്ഷം രൂപ, മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ; പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ

ക്യാഷ്‌ലെസ് ട്രീറ്റ്മെൻ്റ് ലഭ്യമാക്കുന്നതിനായുള്ള പദ്ധതി പ്രകാരമാണ് പുതിയ നയം അവതരിപ്പിക്കപ്പെട്ടത്
റോഡപകടത്തിൽപ്പെട്ടവരുടെ 7 ദിവസത്തെ ചികിത്സയ്ക്ക് 1.5 ലക്ഷം രൂപ, മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ; പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ
Published on

റോഡപകടങ്ങളിൽ പെട്ടവർക്കുള്ള ചികിത്സയ്ക്ക് ആവശ്യമായ തുക സംബന്ധിച്ച പ്രഖ്യാപനവുമായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി. റോഡപകടത്തിൽപ്പെട്ടവരുടെ 7 ദിവസത്തെ ചികിത്സയ്ക്ക് 1.5 ലക്ഷം രൂപ വരെ സർക്കാർ നൽകും. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും ധനസഹായം നൽകുമെന്നും മന്ത്രി അറിയിച്ചു. ക്യാഷ്‌ലെസ് ട്രീറ്റ്മെൻ്റ് ലഭ്യമാക്കുന്നതിനായുള്ള പദ്ധതി പ്രകാരമാണ് പുതിയ നയം അവതരിപ്പിക്കപ്പെട്ടത്. മാർച്ചോടെ പുതിയ നിയമം നടപ്പിലാക്കുമെന്ന് മന്ത്രി അറിയിച്ചു.


ഏത് വിഭാഗത്തിലുള്ള റോഡിൽ ആയാലും മോട്ടോർ വാഹനങ്ങളുടെ ഉപയോഗം മൂലമുണ്ടാകുന്ന എല്ലാ അപകടങ്ങൾക്കും ഈ പദ്ധതി ബാധകമായിരിക്കും. റോഡ് ട്രാൻസ്‌പോർട്ട്, ഹൈവേ മന്ത്രാലയത്തിൻ്റെ ഇ-ഡീറ്റൈൽഡ് ആക്‌സിഡൻ്റ് റിപ്പോർട്ട് (ഇഡിആർ) ആപ്ലിക്കേഷൻ്റെയും എൻഎച്ച്എയുടെ ട്രാൻസാക്ഷൻ മാനേജ്‌മെൻ്റ് സിസ്റ്റത്തിൻ്റെയും പ്രവർത്തനങ്ങളെ സംയോജിപ്പിച്ച് ഒരു ഐടി പ്ലാറ്റ്‌ഫോം വഴിയാണ് പ്രോഗ്രാം നടപ്പിലാക്കുകയെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com